30 രാജ്യങ്ങളിൽ നിന്ന് ഉംറ വിസയിൽ പോകാൻ സാധിക്കില്ല
ജിദ്ദ: മുപ്പത് രാജ്യങ്ങളിൽ നിന്ന് നിലവിൽ ഉംറ വിസകൾ അനുവദിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ അടക്കമുള്ള 30 രാജ്യങ്ങളിൽ നിന്നാണ് നിലവിൽ ഉംറ വിസകൾ അനുവദിക്കാതിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുതൽ വിദേശ തീർഥാടകർക്ക് ഉംറ വിസ അനുവദിക്കാൻ തുടങ്ങിയതിനെത്തുടർന്നാണു അധികൃതർ വിശദീകരണവുമായി വന്നത്.
ഏറ്റവും കൂടുതൽ വിദേശ ഉംറ തീർഥാടകർ എത്തുന്ന ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾക്കേർപ്പെടുത്തിയ വിലക്ക് വിശുദ്ധ ഭൂമികളിൽ എത്തുന്ന ഉംറ തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവിനു കാരണമായേക്കും.
പ്രസ്തുത രാജ്യങ്ങളിലെ കൊറോണ വ്യാപനം നിയന്ത്രണ വിധേയമാകുന്നതോടെയായിരിക്കും നിയന്ത്രണങ്ങളിൽ അയവ് വരിക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa