വാക്സിനെടുക്കാത്ത 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് തുറസ്സായ സ്ഥലങ്ങളിലെ വിനോദ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം
റിയാദ്: 12 വയസ്സിന് താഴെയുള്ള വാക്സിനെടുക്കാത്ത കുട്ടികൾക്ക് ഓപ്പൺ എയർ വിനോദ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ അനുമതി.
ചില വ്യവസ്ഥകളും പ്രോട്ടോക്കോളുകളും പാലിച്ച് കൊണ്ട് വാക്സിനെടുക്കാത്ത കുട്ടികൾക്ക് ഓപൺ എയർ വിനോദ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അനുമതി സൗദി ജനറൽ എന്റർടെയ്ന്മെന്റ് അതോറിറ്റിയാണു നൽകിയത്.
ഇങ്ങനെ പ്രവേശിക്കുന്ന കുട്ടികൾ വാക്സിനെടുത്തവരുടെ കൂടെയായിരിക്കണം പ്രവേശിക്കേണ്ടത്.
അതോടൊപ്പം കുട്ടികൾ പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗ ലക്ഷണങ്ങളിൽ നിന്ന് മുക്തമായിരിക്കണം.
തവക്കൽന സ്റ്റാറ്റസിൽ അവരുടെ സ്റ്റാറ്റസ് “not infected” എന്നോ “not in contact എന്നോ ആയിരിക്കുകയും വേണം.
അതേ സമയം ഇൻഡോർ വിനോദ പരിപാടികളിൽ 12 വയസ്സിനു താഴെയുള്ള വാക്സിനെടുക്കാത്തവർക്ക് പ്രവേശനാനുമതി നൽകില്ല.
സൗദിയിൽ പുതുതായി 751 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 1389 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 10182 ആക്റ്റീവ് കേസുകളാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa