Thursday, November 28, 2024
Saudi ArabiaTop Stories

കൊറോണയെ പ്രതിരോധിക്കാൻ കൂടുതൽ ഡോസ് വാക്സിൻ ആവശ്യമായി വരുമെന്ന് സൗദി ആരോഗ്യ വിദഗ്ധൻ

ജിദ്ദ: വക ഭേദം സംഭവിച്ച ഡെൽറ്റാ വൈറസ് ലോകത്തെ കീഴ്പ്പെടുത്തുമെന്ന് സൗദിയിലെ പ്രമുഖ സാംക്രമിക രോഗ വിഭാഗം കൺൾട്ടൻ്റ് ഡോ: അലി അൽ ഷഹ് രി പറഞ്ഞു.

കൊറോണയെ പ്രതിരോധിക്കാൻ ലോക ജനത കൂടുതൽ ഡോസ് വാക്സിനുകൾ സ്വീകരിക്കേണ്ടി വരുമെന്നും ഡോ: അലി സൂചിപ്പിച്ചു.

മാറാ രോഗികളും പ്രായമായ രോഗികളും വാക്സിൻ മൂന്നാം ഡോസ് സ്വീകരിക്കൽ ആവശ്യമാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം സൗദിയിലെ ആക്റ്റീവ് കേസുകൾ വീണ്ടും പതിനായിരത്തിനു താഴെയെത്തിയത് ആശ്വാസം പകരുന്നു. 766 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 1532 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ നിലവിലെ ആക്റ്റീവ് കേസുകൾ 9404 ആയിട്ടുണ്ട്.

സൗദിയിൽ ഇത് വരെയായി 3,11,08,168 വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. അതിൽ 2,05,38,572 എണ്ണം ഫസ്റ്റ് ഡോസും 1,05,69,596 എണ്ണം സെകൻഡ് ഡോസുമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾകും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്