സൗദിയിലെ വിദേശികളുടെ കുട്ടികളെ നിയമപരമല്ലാത്ത രീതിയിലും സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നതിന് അനുമതി
റിയാദ്: രാജ്യത്തെ വിദേശികളുടെ കുട്ടികളെ നിയമപരമല്ലാത്ത രീതിയിലും സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നതിന് സൗദി വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി.
നിർദ്ദേശത്തിൽ ഇത്തരത്തിൽ കുട്ടികളെ സ്വീകരിക്കുന്ന കാര്യത്തിൽ പാലിക്കേണ്ട മെക്കാനിസം മന്ത്രാലയം സ്കൂളുകൾക്ക് വിശദീകരിക്കുന്നുണ്ട്.
ഇത്തരത്തിൽ കുട്ടികളെ സ്വീകരിക്കാനുള്ള രാജകീയ ഉത്തരവുള്ളതിനാൽ പ്രസ്തുത നടപടികൾ പ്രാബല്യത്തിൽ വരുത്താൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയതിനെത്തുടർന്നാണു വിദ്യാഭ്യാസ മന്ത്രാലയവും സർക്കുലർ പുറത്തിറക്കിയത്.
കുട്ടികളുടെ ഡാറ്റകൾ പൂരിപ്പിക്കാനുള്ള ഫോം രക്ഷിതാക്കൾക്ക് നൽകുകയും പ്രസ്തുത ഫോം പൂർപ്പിച്ച് അതാത് പ്രവിശ്രാ കാര്യാലയത്തിൽ സമർപ്പിച്ച് അത് സാക്ഷ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണു സ്കൂളുകളിൽ അഡ്‌മിഷൻ നൽകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾകും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa