Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ കേസുകൾ കുത്തനെ കുറയുന്നു

ജിദ്ദ: രാജ്യത്തെ പുതിയ കൊറോണ കേസുകളുടെ എണ്ണത്തിലും ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും വൻ കുറവ്‌ രേഖപ്പെടുത്തിയത് വലിയ ആശ്വാസം പകരുന്നു.

പുതുതായി 681 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആക്റ്റീവ് കേസുകൾ 8628 ആയി കുറഞ്ഞിട്ടുണ്ട്.

ഏറെ നാളുകൾക്ക് ശേഷമാണ് ആക്റ്റീവ് കേസുകൾ വീണ്ടും 9000 ത്തിനു താഴെയായി കുറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ രോഗ മുക്തി നേടിയത് 1447 ആണ്‌. 1367 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.

പത്ത് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 8388 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്