Friday, November 29, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഇളവ് അനുവദിച്ച വിഭാഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു

റിയാദ്: സൗദിയിൽ കൊറോണ വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതായി ബന്ധപ്പെട്ടവർ  വ്യക്തമാക്കി.

ഫൈസർ, മോഡേണ എന്നീ വാക്സിനുകളിലെ  പോളിയെത്തിലീൻ ഗ്ലൈക്കോൾ,ആസ്ട്ര സെനിക്ക വാക്സിനിലെ പോളിസോർബേറ്റ് എന്നീ ഘടകങ്ങൾ കാരണം ഫസ്റ്റ് ഡോസ് എടുത്ത ആർക്കെങ്കിലും കടുത്ത ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ അവർക്ക് സെക്കൻഡ് ഡോസ് എടുക്കുന്നതിൽ ഇളവ് നൽകും.

കാൻസർ, വാത രോഗങ്ങൾ എന്നിവയുള്ളവർകും തുടർച്ചയായ ഗർഭച്ഛിദ്രങ്ങൾക്ക് ശേഷം സങ്കീർണ്ണമായ അവസ്ഥയിൽ ഗർഭം ധരിച്ചവർക്കും  വാക്സിൻ സ്വീകരിക്കുന്നത് താൽക്കാലികം നീട്ടിവെക്കാം.

അതേ സമയം താൽക്കാലിക ഇളവ് ലഭിക്കേണ്ടവർക്ക് മൂന്ന് മുതൽ ആറ് വരെ മാസങ്ങൾ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്നും ഇളവ് ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്ന  ഡോക്ടർമാരുടെ റിപ്പോർട്ട് നിർബന്ധമാണ്‌.

നേരത്തെ അലർജി പോലുള്ള അസുഖങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാൻ പ്രയാസമുള്ളവർക്ക് ഇളവ് നൽകിയിരുന്നു.

വാക്സിനേഷനിൽ നിന്ന് ഇളവ് ആവശ്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം exempt@moh.gov.sa എന്ന ഈമെയിലിലേക്ക് അപേക്ഷ അയക്കണം. അപേക്ഷ സ്വീകരിച്ച് അപ്രൂവൽ ലഭിച്ചാൽ ഇവർക്ക് ഇളവ് ലഭിക്കും.

രോഗങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രികളിലും മെഡിക്കൽ ഫാർമസികളിലേക്കും പ്രവേശിക്കുന്നതിനും വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയിൽ ഇളവുണ്ട്. 

വാക്സിനേഷനിൽ നിന്ന് ഇളവ് ലഭിച്ചവർക്ക് തവക്കൽനാ ആപ്പിൽ exempted എന്ന ഗ്രീൻ സ്റ്റാറ്റസ് ലഭിക്കും. ഇവർക്ക് ഇമ്യൂൺ സ്റ്റാറ്റസിനുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്