റിയാദിൽ വടിവാളുമായി എത്തി കടകളുടെ ഗ്ലാസ് ഡോർ തകർത്ത് മോഷണം
റിയാദ്: റിയാദിൽ കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി. വ്യാഴാഴ്ച്ച പുലർച്ചെയാണ് ബത്ഹയിൽ ജമാൽ കോംപ്ലക്‌സിന് സമീപമുള്ള കടകളിലാണ് മോഷണം നടന്നതായി ഉടമകൾ പരാതി നൽകിയത്.
വടിവാളുമായി എത്തിയ രണ്ടുപേരാണ് പുലർച്ചെ മോഷണം നടത്തിയതെന്ന് ഉടമകൾ തെളിവ് സഹിതം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ജമാൽ കോംപ്ലക്‌സിന് സമീപമുള്ള ഫ്‌ളൈ സെഡ് ട്രാവൽസ്, അമീൻ ട്രാവൽസ്, ഒരു ചെരുപ്പുകട എന്നിവയിലാണ് കവർച്ച നടന്നത്. പ്രധാന കവാടത്തിന്റെ ഗ്ലാസുകൾ എറിഞ്ഞ് പൊട്ടിച്ച് മോഷ്ടാക്കൾ അകത്തുകക്കുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
രാവിലെ പോലീസ് എത്തി വിരലടയാളം എടുത്തിട്ടുണ്ട്. സി.സി.ടി.വിയിൽ കാണുന്ന വ്യക്തി രണ്ടു മാസം മുമ്പും ഫ്‌ളൈ സെഡിൽ മോഷണം നടത്തിയിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa