സൗദിയിൽ കൊറോണ എന്ന് അവസാനിക്കും ? പ്രമുഖ സൗദി കൺസൾട്ടൻ്റ് നിരീക്ഷിക്കുന്നു
റിയാദ്: രാജ്യത്ത് കൊറോണ വ്യാപനം അവസാനിക്കുന്നത് എന്നായിരിക്കുമെന്ന് പ്രമുഖ സൗദി സാംക്രമിക രോഗ വിഭാഗം കൺസൾട്ടൻ്റ് ഡോ: ഖാലിദ് ഗലീല നിരീക്ഷിക്കുന്നു.
സമൂഹത്തിലെ ഓരോ വ്യക്തിയും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നതോടെ അടുത്ത 3 മാസത്തിനും 6 മാസത്തിനും ഇടയിൽ സൗദിയിൽ കൊറോണ അവസാനിക്കുമെന്നാണു ഡോ:ഖാലിദ് നിരീക്ഷിക്കുന്നത്.
12 നും 18 നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷനും പ്രയമേറിയവരുടെയും സമൂഹത്തിലെ മറ്റു ആളുകളുടെയും വാക്സിനേഷനുകൾ പൂർത്തിയാകുന്നതോടെ പകർച്ചാ വ്യാധിയുടെ വ്യാപനത്തിൻ്റെ ഗ്രാഫ് താഴും.
അതോടൊപ്പം ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് വരുന്നതിനു നമ്മൾ സാക്ഷിയാകും.
വൈറ്സ് മൂലം ഗുരുതരാവസ്ഥയിലാകുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുറയും തോറും പകർച്ചാ വ്യാധിയുടെ അവസാനം അടുത്തെന്നതിൻ്റെ സൂചനയാണെന്നും ഡോ: ഖാലിദ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa