റിയാദിൽ കാറോടിക്കുകയായിരുന്ന വനിതയെ അക്രമിച്ച പ്രതികൾ പിടിയിൽ
റിയാദിൽ കാറോടിക്കുകയായിരുന്ന ഒരു സ്ത്രീയെ അക്രമിച്ച പ്രതികളെ പിടി കൂടിയതായി പോലീസ് അറിയിച്ചു.
ഇരുപത് വയസ്സിനു മുകളിൽ പ്രായമുള്ള ആറ് സൗദി പൗരന്മാരായിരുന്നു പ്രതികളെന്ന് റിയാദ് പോലീസ് മീഡിയ വക്താവ് അറിയിച്ചു.
നമ്പർ പ്ളേറ്റില്ലാത്ത കാറുമായി സ്ത്രീ ഓടിച്ചിരുന്ന കാറിൽ വന്നിടിക്കുകയും പ്രതികൾ രക്ഷപ്പെടുകയും ചെയ്തിരുന്നു.
ആറു പ്രതികളെയും പിടികൂടിയതായും പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്നും പോലീസ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa