Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഇഖാമ, തൊഴിൽ നിയമ ലംഘകരെ പിടികൂടുന്നത് ശക്തമായി തുടരുന്നു

റിയാദ്: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടി കൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു.

കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ മാത്രം പിടി കൂടിയത് 12,862 നിയമ ലംഘകരെയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇതിൽ 4366 ഇഖാമ നിയമ ലംഘകരും 1127 തൊഴിൽ നിയമ ലംഘകരും 7369 അതിർത്തി നിയമ ലംഘകരും ഉൾപ്പെടുന്നു.

അനധികൃതമായി സൗദി അതിർത്തിക്കുള്ളിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനു 292 പേരെയാണു പിടിച്ചത്. അതിൽ 48 ശതമാനവും യമനികളും 43 ശതമാനവും എത്യോപ്യക്കാരും 9 ശതമാനം മറ്റു രാജ്യക്കാരുമാണ്.

അനധികൃതമായി സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 7 പേരെയും നിയമ ലംഘകർക്ക് അഭയം നൽകിയ 3 പേരെയും പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്