സൗദി പ്രവാസികളെ വട്ടം കറക്കി ഏജൻ്റ്; നടുക്കടലിൽ ബോട്ടിൽ കിടത്തം: ദുരിതാനുഭവങ്ങൾ പങ്ക് വെച്ച് യാത്രക്കാർ
സൗദിയിലേക്ക് പോകുന്നതിനായി കഴിഞ്ഞ ഏഴാം തീയതി മാലിദ്വീപിലെത്തിയ ചില പ്രവാസികളെ മാലിദ്വീപിലെ ഏജൻ്റ് ദുരിതത്തിലാക്കുന്നതായി പരാതി.
ഇത് വരെ ലൈസൻസ് ഇല്ലാത്ത ഹോട്ടലിൽ പ്രവാസികളെ താമസിപ്പിച്ചിരുന്ന ഏജൻ്റ് ലൈസൻസില്ലാത്തതിൻ്റെ പേരിലുണ്ടായേക്കാവുന്ന നടപടികളിൽ പേടിച്ച് ഹോട്ടലിൽ നിന്ന് ഇവരെ മറ്റൊരു ദ്വീപിലേക്ക് കൊണ്ട് പോകുകയായിരുന്നു.
എന്നാൽ തുടർന്നുള്ള താമസ സൗകര്യം ലഭിക്കുന്നത് വൈകിയതിനാൽ രാത്രി നടുക്കടലിൽ ബോട്ടിൽ കിടക്കേണ്ടി വന്നതായും പലരും ബോട്ടിൽ ഏറെ പ്രയാസങ്ങൾ അനുഭവിച്ചതായും യാത്രക്കാർ അറേബ്യൻ മലയാളിയെ അറിയിച്ചു.
എടപ്പാൾ അൽ ഹിന്ദ് ട്രാവൽസ് വഴിയാണു പാക്കേജുകൾ ഒരുക്കിയിട്ടുള്ളത് എന്നാണ് അറിയാൻ സാധിച്ചത്.
വ്യജ ഏജൻസികളെ കൂട്ട് പിടിച്ച് താത്ക്കാലിക ലാഭമുണ്ടാക്കാനുള്ള ചിലരുടെ ശ്രമമാണു ഇത്തരം ദുരിതാനുഭവങ്ങൾ പ്രവാസികൾക്ക് സമ്മാനിക്കുന്നത് എന്നാണു മനസ്സിലാകുന്നത്.
നിരവധി ട്രാവൽ ഏജൻസികൾ മികച്ച പാക്കേജുകൾ മാലിദ്വീപിലേക്ക് നിലവിൽ നൽകുന്നതിനിടയിലാണു ഇത്തരത്തിൽ ചുരുക്കം ചില ഏജൻസികൾ പ്രവാസികളെ ദുരിതത്തിലാക്കുന്നത്.
ട്രാവൽ ഏജൻസികൾക്ക് പണം നൽകുന്നതിനു മുംബ് തങ്ങൾ നൽകുന്ന പണത്തിൻ്റെ മൂല്യമനുസരിച്ചുള്ള സർവീസ് ലഭിക്കുന്നുണ്ടെന്ന് യാത്രക്കാർ ആദ്യം തന്നെ ഉറപ്പു വരുത്തുക എന്നതാണ് എജൻസികളുടെ ചതിയിൽ പെടാതിരിക്കാനുള്ള പ്രധാന പോംവഴി.
എന്തെങ്കിലും പ്രശ്നമുണ്ടായാൽ പണം തിരികെ നൽകുമെന്ന ഉറപ്പ് വാങ്ങുക, അല്ലെങ്കിൽ നഷ്ട പരിഹാരം ലഭിക്കുമെന്ന് തീർച്ചപ്പെടുത്തുക, നേരത്തെ പോയവരുമായി ബന്ധപ്പെട്ട് ട്രാവൽസിൻ്റെ സർവീസ് ക്വാളിറ്റി ആരായുക.എന്നിവയെല്ലാം യാത്ര പ്രയാസ രഹിതമാക്കാൻ ഒരു വിധം സഹായിക്കും.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa