Thursday, April 10, 2025
Saudi ArabiaTop Stories

വിദേശ ഉംറ തീർഥാടകരുടെ എണ്ണത്തിൽ വരും ദിനങ്ങൾ വർദ്ധനവുണ്ടാകും

മക്ക: വിദേശ ഉംറ തീർഥാടകരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകുമെന്ന് സദി ഹജ്ജ് ഉംറ മന്ത്രാലയ വാക്താവ് ഹിഷാം സഈദ് അറിയിച്ചു.

നിലവിലെ സാഹചര്യം വെച്ച് നോക്കുംബോൾ വിദേശത്ത് നിന്നുള്ള കുറഞ്ഞ തീർഥാടകരുടെ എണ്ണം സാധാരണ ഗതിയിലാണെന്ന് പറയാം.

ഉംറ സീസൺ 10 മാസം വരെ നീണ്ട് നിൽക്കുന്നതാണ്. സാന്ദർഭികമായി തീർഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും.

വിദേശ തീർഥാടകരെയും വഹിച്ചുള്ള ഈ സീസണിലെ ആദ്യ വിമാനം ഇന്ന് ജിദ്ദ എയർപോർട്ടിൽ ഇറങ്ങിയിരുന്നു.

നൈജീരിയയിൽ നിന്നായിരുന്നു ആദ്യ സംഘം ഉംറക്കെത്തിയത്. തീർഥാടകരെ നൈജീരിയൻ കോൺസുൽ ജനറലും ഹജ്ജ് ഉംറ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്