വിസിറ്റിംഗ് വിസക്കാർക്ക് ഇന്ന് മുതൽ അബുദാബിയിലേക്ക് പറക്കാം; ആകാംക്ഷയോടെ സൗദി പ്രവാസികളും
അബുദാബി: വിസിറ്റിംഗ് വിസക്കാർക്ക് ഇന്ന് മുതൽ അബുദാബിയിലേക്ക് പറക്കാമെന്ന വാർത്ത സൗദി പ്രവാസികളും ആകാംക്ഷയോടെയാണു നോക്കിക്കാണുന്നത്.
ഓഗസ്ത് 15 മുതൽ അബുദാബി റെസിഡൻ്സ് വിസയുള്ളവർക്ക് പുറമെ വിസിറ്റിംഗ് വിസക്കാർക്കും പ്രവേശനം അനുവദിച്ച് കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു അധികൃതർ യാത്രാ നയം പുതുക്കിയത്.
ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലെ വാക്സിനെടുത്ത യാത്രക്കാർക്ക് ക്വാറൻ്റീൻ ആവശ്യമില്ല. അതേ സമയം അബുദാബിയിലെത്തുംബോഴും എത്തിയ ശേഷം ആറു ദിവസം കഴിഞ്ഞും പിസിആർ ടെസ്റ്റ് നടത്തണം.
ഗ്രീൻ ലിസ്റ്റിൽ പെടാത്ത മറ്റു രാജ്യങ്ങളിൽ നിന്നുള്ള വാക്സിനെടുത്തവർ അബുദാബിയിലെത്തുന്ന സമയം പിസിആർ ടെസ്റ്റെടുത്ത് ഏഴ് ദിവസം ക്വാറൻ്റീനിൽ കഴിയണം. ആറാം ദിവസം ഒരു പിസിആർ ടെസ്റ്റ് കൂടി നടത്തണം.
മുകളിൽ പറഞ്ഞ പ്രോട്ടോക്കോളുകൾ അൽഹുസ്ന് ആപിൽ ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്ത സ്വദേശികൾക്കും റെസിഡൻസ് വിസക്കാർക്കും വിസിറ്റിംഗ് വിസക്കാർക്കും ആയിരിക്കും ബാധകമാകുക.
ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കാതെ വരുന്ന പൗരന്മാർക്കും റെസിഡൻ്റ് വിസക്കാർക്കും വിസിറ്റിംഗ് വിസക്കാർക്കും ക്വാറൻ്റീൻ ആവശ്യമില്ല. അതേ സമയം ഇവർ അബുദാബിയിലെത്തുന്ന സമയം പിസിആർ ടെസ്റ്റ് നടത്തണം. അതോടൊപ്പം ആറാം ദിവസവും ഒൻപതാം ദിവസവും പിസിആർ ടെസ്റ്റ് നടത്തണം.
ഗ്രീൻ ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കാതെ വരുന്ന പൗരന്മാർക്കും റെസിഡൻ്റ് വിസക്കാർക്കും വിസിറ്റിംഗ് വിസക്കാർക്കും 10 ദിവസം ക്വാറൻ്റീനിൽ കഴിയണം. അതൊടൊപ്പം അബുദാബിയിലെത്തുന്ന സമയവും ഒൻപതാം ദിവസവും പിസിആർ ടെസ്റ്റ് നടത്തണം.
വിസിറ്റിംഗ് വിസയിൽ അബുദാബിയിൽ പ്രവേശിക്കാനുള്ള അനുമതി സൗദി പ്രവാസികൾക്കും വലിയ പ്രതീക്ഷയാണ് ഉയർത്തിയിട്ടുള്ളത്. നിലവിൽ യു എ ഇ യിൽ നിന്ന് സൗദിയിലേക്ക് യാത്രാ വിലക്കുണ്ടെങ്കിലും യാത്രാ വിലക്ക് നീങ്ങുകയാണെങ്കിൽ മറ്റേത് രാജ്യങ്ങൾ വഴി പോകുന്നതിനേക്കാളും സുഗമമായ രീതിയിൽ സൗദിയിലെത്താൻ സാധിക്കുമെന്നതിനാലാണ് യു എ ഇയിലെ വിസാ നടപടികളിലെ ഇളവുകൾ സൗദി പ്രവാസികളും ആകാംക്ഷയോടെ നോക്കിക്കാണുന്നത്.
നിലവിൽ ഖത്തർ വഴിയും മാലിദ്വീപ് വഴിയുമെല്ലാം സൗദിയിലെത്താൻ ഒരു ലക്ഷത്തിലധികം മുടക്കേണ്ട സാഹചര്യമാണുള്ളതെങ്കിൽ യു എ ഇ വിലക്ക് സൗദി നീക്കുകയാണെങ്കിൽ ശരാശരി 75,000 രൂപയോളം മുടക്കിയാൽ തന്നെ സൗദിയിൽ എത്താൻ സാധികുമെന്നതാണു യു എ ഇ സൗദി പ്രവാസികൾക്ക് ആകർഷകമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa