സൗദിയിൽ കോവിഡ് ഡെൽറ്റ വകഭേദം ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം
കൊറോണയിലെ അപകടകാരിയായ വേരിയൻ്റായ ഡെൽറ്റ സൗദിയിൽ ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പ്രസ്താവിച്ചു.
ഡെൽറ്റ വേരിയന്റ് ഇപ്പോൾ ലോകത്തിൽ ഏറ്റവും വേഗത്തിൽ വ്യാപിക്കുന്നതായി കണക്കാക്കപ്പെടുന്നു, ഇത് ലോകമെമ്പാടുമുള്ള മിക്ക കേസുകൾക്കും കാരണമായിട്ടുണ്ട്.
ഡെൽറ്റ ഏറ്റവും അപകടകരവും ആശങ്കയുളവാക്കുന്നതുമാണ്, കാരണം വൈറസിന്റെ വകഭേദം ഒരു വ്യക്തിയിൽ നിന്ന് 6 മുതൽ 7 വരെ ആളുകളിലേക്ക് പകരുന്നതാണ്.
ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയാൽ മാത്രമേ സാധ്യമാകുകയുള്ളൂ.
അതേ സമയം എല്ലാ തരം വക ഭേദങ്ങളെയും തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
സൗദിയി ഇത് വരെയായി 3,19,15,754 ഡോസ് വാക്സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. അതിൽ 2,07,92,884 ഫസ്റ്റ് ഡോസും 1,11,22,870 സെകൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa