Tuesday, November 26, 2024
Saudi ArabiaTop Stories

ദുർഗന്ധം വമിക്കുന്നതും വൃത്തിയില്ലാത്തതുമായ വസ്ത്രങ്ങൾ ധരിച്ച് ബസുകളിൽ കയറുന്നതിന് വിലക്ക് വന്നേക്കും

റിയാദ്: വൃത്തിയില്ലാത്തതും ദുർഗന്ധം വമിക്കുന്നതുമായ വസ്ത്രങ്ങൾ ധരിച്ച് പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നതിനു സൗദിയിൽ വിലക്ക് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പഠനം നടക്കുന്നു.

പൊതു ഗതാഗത ഉപയോക്താക്കളുടെ അവകാശങ്ങൾ വ്യക്തമാക്കുന്ന കരട് നിയമാവലിയിൽ വൃത്തിയില്ലാത്തതും ദുർഗന്ധം വമിക്കുന്നതുമായ വസ്ത്രങ്ങൾ ധരിക്കുന്നവരെ ബസ് സ്റ്റോപ്പുകളിൽ പ്രവേശിപ്പിക്കുന്നതിനു വിലക്കേർപ്പെടുത്താൻ നിർദ്ദേശമുണ്ട്.

നിർദ്ദേശം പ്രാബല്യത്തിൽ വന്നാൽ ബസ് സ്റ്റോപ്പുകളിൽ അത്തരക്കാർക്ക് പ്രവേശനം വിലക്കുകയും സ്വാഭാവികമായും ബസിൽ കയറാൻ സാധിക്കാതെ വരികയും ചെയ്യും.

പൊതു ധാർമ്മികതക്ക് അനുചിതാമായ എല്ലാ കാര്യങ്ങളെക്കുറിച്ചും യാത്രക്കാർ അറിഞ്ഞിരിക്കണമെന്നും കരട് നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതോടൊപ്പം അനുമതിയില്ലാതെ മറ്റു യാത്രക്കാരുടെ ചിത്രങ്ങളെടുക്കുന്നതിനും വീഡിയോ റെക്കോർഡ് ചെയ്യുന്നതിനും വിലക്ക് എർപ്പെടുത്താനും ഭിന്ന ശേഷിക്കാർക്ക് ഡിസ്കൗണ്ട് നൽകാനും കരട് നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്