Sunday, September 22, 2024
Saudi ArabiaTop Stories

16 ഇഖാമ പ്രഫഷനുകൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കും

ജിദ്ദ: സൗദി നഗര ഗ്രാമ പാർപ്പിട കാര്യ മന്ത്രാലയം 16 ഇഖാമ പ്രഫഷനുകൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു.

അടുത്ത വർഷം ജനുവരിയോടെ 16 പ്രൊഫഷനുകൾക്കും അവക്കനുബന്ധമായുള്ള 72 പ്രൊഫഷനുകൾക്കും പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാകും.

തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് ലഭ്യമായില്ലെങ്കിൽ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ബലദിയ ലൈസൻസ് പുതുക്കാൻ സാധിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രൊഫഷണൽ ലൈസൻസ് നിർബന്ധമായ 16 പ്രൊഫഷനുകൾ താഴെ വിവരിക്കുന്നു:

മെക്കാനിക്ക്, ബാർബർ, എസി ടെക്നിഷ്യൻ, ഇലക്ട്രോണിക്സ് ടെക്നിഷ്യൻ, ഇലക്ട്രീഷ്യൻ, സാറ്റലൈറ്റ് ടെക്നിഷ്യൻ, പ്ളംബർ, കാർപൻ്റർ, കൊല്ലപ്പണിക്കാരൻ, പെയിൻ്റർ, മേസൺ, വാട്ടർ ടാങ്ക് ക്ളീനർ, ഫർണീച്ചർ ക്ളീനർ, പെസ്റ്റ് കണ്ട്രോളർ, മരം മുറിക്കുന്നവൻ, വനിതാ തോട്ടം പരിപാലക എന്നിവയാണ് 16 പ്രൊഫഷനുകൾ.

മുകളിൽ പരാമർശിക്കപ്പെട്ട പ്രൊഫഷനുകൾ ഇഖാമയിൽ രേഖപ്പെടുത്തിയ തൊഴിലാളികൾ ജോലി ചെയ്യാൻ ബലദിയയിൽ നിന്ന് പ്രത്യേക ലൈസൻസ് എടുക്കേണ്ടി വരും.

തുടക്കത്തിൽ നിബന്ധനകളിൽ സ്ഥാപനങ്ങൾക്ക് അയവുണ്ട്. ഒന്നാം ഘട്ടത്തിൽ മുകളിലെ 16 പ്രൊഫഷനിൽ ഉള്ള ജീവനക്കാരിൽ ഒരാളെങ്കിലും പ്രൊഫഷണൽ ലൈസൻസ് നേടിയാൽ സ്ഥാപനത്തിൻ്റെ ബലദിയ ലൈസൻസ് പുതുക്കി നൽകും.

എന്നാൽ തുടർന്ന് ഒരു സ്ഥാപനത്തിലെ മുകളിൽ പരാമർശിച്ച പ്രൊഫഷനുകളുള്ളവരിലെ പകുതിയോളം പേരെങ്കിലും പ്രൊഫഷണൽ ലൈസൻസ് എടുത്താൽ മാത്രമേ ബലദിയ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ.

വേണ്ടത്ര എക്സ്പിരിയൻസോ സർട്ടിഫിക്കറ്റോ ഒന്നും ഇല്ലാതെ നിരവധി വിദേശികൾ സൗദിയിൽ എത്തുന്നത് തൊഴിൽ മേഖലയുടെ ക്വാളിറ്റിയെ ബാധിക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു നീക്കം അധികൃതർ നടത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്