Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ 17 വയസ്സായവർക്ക് താത്ക്കാലിക ഡ്രൈവിംഗ് പെർമിറ്റ് ലഭിക്കുന്നതിനു ചെയ്യേണ്ട നടപടിക്രമങ്ങൾ

റിയാദ്: 17 വയസ്സ് പ്രായമായവർക്ക് ഡ്രൈവിംഗ് പെർമിറ്റ് ലഭിക്കുന്നതിനു വേണ്ടി ചെയ്യേണ്ട നടപടിക്രമങ്ങളെക്കുറിച്ച് സൗദി ട്രാഫിക് വിഭാഗം വിശദീകരിച്ചു.

സൗദികൾക്കും വിദേശികൾക്കും പെർമിറ്റ് ലഭിക്കും. ഹിജ്രി കലണ്ടർ പ്രകാരം 17 വയസ്സ് പൂർത്തിയാകണം. മെഡിക്കൽ പരിശോധന പൂർത്തിയാക്കണം.

6X4 സൈസിൽ 6 ഫോട്ടോകൾ കരുതണം. ഐഡി കോപ്പി, സ്പോൺസറുടെ സമ്മതപത്രം, എന്നിവയും പേപറുകൾ സൂക്ഷിക്കാനുള്ള ഫയലുകളുമടക്കം ഡ്രൈവിംഗ് സ്കൂൾ വഴി അപേക്ഷിക്കുകയാണു ചെയ്യേണ്ടത്.

18 വയസ്സായാൽ മാത്രമേ ഡ്രൈവിംഗ് ലൈസൻ ഇഷ്യു ചെയ്യുകയുള്ളു എന്നും 17 വയസ്സായവർക്ക് ഡ്രൈവിംഗ് പെർമിറ്റ് ആണു നൽകുന്നതെന്നും മുറൂർ ഓർമ്മിപ്പിച്ചു.

ഹിജ്രി കലണ്ടർ പ്രകാരം 17 വയസ്സ് പൂർത്തിയാകുകയും ഡ്രൈവിംഗ് പെർമിറ്റ് ഇഷ്യു ചെയ്യുകയും ചെയ്ത വ്യക്തിക്ക് 18 വയസ്സായാൽ മുറൂറിലെ ഡ്രൈവിംഗ് സ്കൂളിനെ സമീപിച്ച് ഡ്രൈവിംഗ് ലൈസൻസ് ഇഷ്യു ചെയ്യുന്നതിനു അപേക്ഷിക്കാവുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്