തവക്കൽനായിൽ ഇമ്യൂൺ ആകാൻ വൈകുന്നു; ആശങ്ക പങ്ക് വെച്ച് സൗദി പ്രവാസികൾ: ചെയ്യാൻ സാധിക്കുന്ന പരിഹാര മാർഗങ്ങൾ ഇവയാണ്
തവക്കൽനാ ആപിൽ ഇമ്യൂൺ ആകുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടും ഇമ്യൂൺ ആകാൻ വൈകുന്നതിൽ ആശങ്ക പങ്ക് വെച്ച് നിരവധി പ്രവാസികൾ.
നേരത്തെ ബ്ളോക്ക് ചെയ്യപ്പെട്ട് രണ്ടാമത് ബ്ളോക്ക് തുറന്നതിനു ശേഷം അപേക്ഷിച്ചവരിൽ പലർക്കും ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇമ്യൂൺ സ്റ്റാറ്റസ് വന്നിട്ടില്ലെന്ന് പരാതി പറയുന്നുണ്ട്.
അതേ സമയം അപേക്ഷിച്ച് 12 ഉം 13 ഉം 14 ഉം ദിവസങ്ങൾ കഴിഞ്ഞ ശേഷം ഇമ്യൂൺ ആയതായ അനുഭവവും നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും ഇമ്യൂൺ ആകാത്ത പ്രവാസികൾക്ക് താഴെ പറയുന്ന കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.
സമയം ഉണ്ടെങ്കിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ മെസേജ് (സ്വീകരിച്ചതോ തള്ളിയതോ ) വരുന്നത് വരെ കാത്തിരിക്കുക. പലർക്കും രണ്ടാഴ്ചയോളം സമയമെടുത്താണിപ്പോൾ ഇമ്യൂൺ ആകുന്നത്.
പെട്ടെന്ന് ഇമ്യൂൺ ആയി യാത്ര പുറപ്പെടേണ്ടവർ അപേക്ഷക്ക് ഒരു മറുപടിയും ലഭിച്ചില്ലെങ്കിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ ഇ മെയിൽ ഐഡിയായ 937@moh.gov.sa ഇൽ അപേക്ഷ സമർപ്പിച്ച ദിവസവും മറ്റു പരാമർശിച്ച് ഇഖാമ നംബറും മറ്റും നൽകി ഒരു മെസ്സേജ് അയക്കുക. ഇ മെയിലിനു മറുപടിയൊന്നും കിട്ടിയെന്ന് വരില്ല. പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ ഇമ്യൂൺ ആകാൻ വൈകിയ പലരും ഇത്തരത്തിൽ ഇ മെയിൽ അയച്ചതിനു ശേഷം ഇമ്യൂൺ ആയതായി പറഞ്ഞിട്ടുണ്ട്.(ഇതൊരു സാധ്യത മാത്രമാണെന്നോർക്കുക. ഒരു ഇമെയിലും അയക്കാതെയും പത്ത് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം നിരവധിയാളുകൾക്ക് ഇമ്യൂൺ ആയിട്ടുണ്ട് ).
അതോടൊപ്പം സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ടോൾ ഫ്രീ നംബറായ 937 ൽ വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ച് ഒന്ന് രണ്ട് ദിവസം കഴിഞ്ഞ ശേഷം ഇമ്യൂൺ ആയ അനുഭവവും ചിലർ അറേബ്യൻ മലയാളിയോട് പങ്ക് വെച്ചിരുന്നു.
ചിലയാളുകൾക്ക് ഇമ്യൂൺ ആയിട്ടും മെസേജ് വരാതിരിക്കാൻ സാധ്യതയുണ്ട്. അങ്ങനെ ഇമ്യൂൺ ആയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാൻ https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത് ചെക്ക് ചെയ്യുക. ഈ ലിങ്കിൽ ഇഖാമ നംബറും ഡേറ്റ് ഓഫ് ബർത്തും കൊടുത്താൽ അടുത്ത പേജിലേക്ക് പോകുന്നുണ്ടെങ്കിൽ ഇമ്യൂൺ ആണെന്ന് ഉറപ്പിക്കാം. അതേ സമയം ഇമ്യൂൺ ആയിട്ടില്ലെന്നും വാക്സിനെടുക്കാത്തവർക്കുള്ള ലിങ്കിൽ അപേക്ഷ സമർപ്പിക്കണമെന്നുമുള്ള മെസ്സേജാണു കാണുന്നതെങ്കിൽ ഇമ്യൂൺ ആയിട്ടില്ലെന്നും ഉറപ്പിക്കാം.
കുറേ ദിവസങ്ങളായിട്ടും മെസേജുകളൊന്നും വന്നില്ലെങ്കിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ ലിങ്കിൽ ( https://eservices.moh.gov.sa/CoronaVaccineRegistration ) ഒരിക്കൽ കൂടി അപേക്ഷിച്ച് നോക്കുക. അപ്പോൾ നിലവിൽ ഒരു അപേക്ഷ പ്രൊസസിംഗിൽ ആണെന്ന മെസ്സേജ് വരികയാണെങ്കിൽ അപേക്ഷ തള്ളിയിട്ടില്ലെന്ന് ഉറപ്പിക്കാം. എന്നാൽ വീണ്ടും അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയും അതേ സമയം മുകളിൽ കൊടുത്ത മുഖീം ലിങ്കിൽ പരിശോധിക്കുംബോൾ ഇമ്യൂൺ ആയിട്ടില്ലെന്നും വ്യക്തമായാൽ ചെയ്താൽ ആദ്യത്തെ അപേക്ഷ തള്ളിയതായും മനസ്സിലാക്കാം.
അതോടൊപ്പം ഇമ്യൂൺ ആയതായി മെസ്സേജ് വന്നിട്ടും തവക്കൽനാ ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് അപ്ഡേറ്റ് ആകാത്തതായി പലരും പരാതി പറയുന്നുണ്ട്. ഇത്തരക്കാർക്ക് ആപ് അപ്ഡേറ്റ് ചെയ്യുകയോ സൈൻ ഔട്ട് ചെയ്ത് വീണ്ടും സൈൻ ഇൻ ചെയ്യുകയോ അൺ ഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്ത് നോക്കിയാൽ സ്റ്റാറ്റസ് മാറിക്കിട്ടും.
നംബർ ബ്ളോക്ക് ആയ പലർക്കും അത്തരത്തിൽ ആപിൽ സ്റ്റാറ്റസ് മാറാത്തതായി കാണുന്നുണ്ട്. അത്തരക്കാർ സൗദിയിലുള്ള മറ്റൊരാളുടെ തവക്കൽനായുടെ സഹായത്തോടെ പുതിയ നംബർ തൻ്റെ തവക്ക ൽനായിൽ അപ്ഡേറ്റ് ചെയ്താൽ ഇമ്യൂൺ സ്റ്റാറ്റസ് മാറിയതായി കാണാൻ സാധിക്കും.
അപേക്ഷകൾ സമർപ്പിക്കുന്ന സമയം വളരെ വൃത്തിയായും പാസ്പോർട്ട് കോപികൾ സ്കാൻ ചെയ്തും മാത്രം സമർപ്പിക്കാൻ ശ്രമിക്കുക. ഇമ്യൂൺ ആയ മറ്റു ആളുകൾ സമർപ്പിച്ച രീതി ചോദിച്ച് മനസ്സിലാക്കി അപേക്ഷിക്കാൻ ശ്രദ്ധിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa