സൗദിയിൽ സ്കൂളുകൾ തുറക്കുന്നതോടെ കുട്ടികൾക്കിടയിൽ കൊറോണ റിപ്പോർട്ട് ചെയ്താൽ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മന്ത്രാലയം വ്യക്തമാക്കി
റിയാദ്: രാജ്യത്ത് അടുത്ത അക്കാദമിക് ഇയർ ഓൺലൈനിൽ നിന്ന് മാറി ഓഫ് ലൈനിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ച് സൗദി വിദ്യാഭ്യാസ മന്ത്രി ഡോ:ഹമദ് ആൽ ശൈഖ് വ്യക്തമാക്കി.
രണ്ട് ഡോസ് വാക്സിനെടുത്ത കുട്ടികൾക്കായിരിക്കും ക്ളാസിൽ പ്രവേശനം അനുവദിക്കുക. ഇൻ്റർമീഡിയേറ്റ് , സെകൻഡറി, യൂണിവേഴ്സിറ്റി, ടെക്നിക്കൽ ട്രെയിനിംഗ് വിഭാഗങ്ങൾക്ക് ഓഗസ്ത് 29 നു ക്ളാസുകൾ ആരംഭിക്കുമെന്നാണു കരുതപ്പെടുന്നത്.
ക്ളാസിലെ ഏതെങ്കിലും കുട്ടിക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചാൽ ക്ളാസ് 10 ദിവസത്തേക്ക് നിർത്തി വെക്കും. പ്രസ്തുത ക്ളാസിലെ കുട്ടികൾക്ക് 10 ദിവസം മദ്രസതി പ്ളാറ്റ്ഫോമിലൂടെ ഓൺലൈൻ ക്ളാസ് നൽകും.
വ്യത്യസ്ത ക്ളാസുകളിലായി രണ്ടോ അതിലധികമോ പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ സ്കൂളിലെ മുഴുവൻ ക്ളാസുകളും 10 ദിവസത്തേക്ക് നിർത്തി വെക്കും. എല്ലാവർക്കും ഓൺലൈൻ ക്ളാസ് നൽകും.
രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത കുട്ടികളെ മറ്റുള്ള കുട്ടികളുടെ സുരക്ഷ കൂടി പരിഗണിച്ച് ക്ളാസിൽ അറ്റൻഡ് ചെയ്യാൻ അനുവദിക്കില്ല. അത്തരം കുട്ടികൾക്ക് മദ്രസത്തി പ്ളാറ്റ് ഫോം വഴി ഓൺ ലൈൻ ക്ളാസുകൾ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa