രണ്ടാമത് ഡോസ് വാക്സിനെടുക്കാനുള്ള ഇടവേള 10 ദിവസമായി കുറച്ചുവെന്ന പ്രചാരണത്തെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വിശദീകരണം
റിയാദ്: ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം രണ്ടാമത് ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള 10 ദിവസമായി കുറച്ചുവെന്ന പ്രചാരണത്തെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം വിശദീകരണം നൽകി
രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള 21 ദിവസമാണെന്നും 10 ദിവസമാണെന്ന പ്രചാരണം നിഷേധിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
രണ്ട് ഡോസ് വാക്സിനുകൾക്കിടയിലെ കാലാവധി 10 ദിവസമാക്കി കുറച്ചിട്ടുണ്ടോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾ പലരും ആരോഗ്യ മന്ത്രാലയത്തിൻ്റെ ട്വിറ്ററിലൂടെ ചോദിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനു രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നതിനെത്തുടർന്നായിരുന്നു രണ്ടാമത് ഡോസ് വാക്സിനെടുക്കുന്നതിനുള്ള കാലാവധിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa