ഈ മൂന്ന് കംബനികളുടെ വാക്സിൻ സ്വീകരിച്ചവർ ആരോഗ്യമന്ത്രാലയം അംഗീകരിച്ച ഒരു ഡോസ് വാക്സിൻ കൂടി സ്വീകരിച്ചാൽ മാത്രം കുവൈത്തിലേക്ക് പ്രവേശനാനുമതി
മൂന്ന് കംബനികളുടെ വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് രണ്ട് ഡോസ് സ്വീകരിച്ചവർ ഒരു ബൂസ്റ്റർ ഡോസ് കൂടി സ്വീകരിച്ചാൽ മാത്രമേ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് അധികൃതർ.
സിനോഫാം, സിനീവാക് എന്നീ ചൈനീസ് വാക്സിനുകളും റഷ്യയുടെ സ്പുട്നിക് സ്വീകരിച്ചവർക്കും ആണ് ഈ നിബന്ധന.
ഫൈസർ, മൊഡേണ, ആസ്റ്റ്രാസെനക്ക, ജോൺസൻ എന്നീ വാക്സിനുകളാണു കുവൈത്ത് ഔദ്യോഗികമായി അംഗീകരിച്ചത്.
കുവൈത്തിലെത്തുന്നതിന്റെ മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ ടെസ്റ്റ് റിസൽറ്റും യാത്രക്കാർ ഹാജരാക്കണം.
കുവൈത്തിലെത്തിയ യാത്രക്കാർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണം. ക്വാറന്റീൻ പെട്ടെന്ന് അവസാനിപ്പികണമെങ്കിൽ കുവൈത്തിൽ നിന്നുള്ള പിസിആർ ടെസ്റ്റ് റിസൾട്ടും വാക്സിൻ സർട്ടിഫിക്കറ്റും സമർപ്പിക്കണം.
വാക്സിനെടുക്കാത്ത ഗാർഹിക തൊഴിലാളികൾക്ക് 14 ദിവസ ഹോട്ടൽ ക്വാറന്റീൻ ബാധകമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa