ഖത്തറിൽ നിന്നും സൗദിയിലേക്ക് കരമാർഗം പോകുന്നതിനിടെ അതിർത്തിയിൽ കുടുങ്ങിയ പ്രവാസികൾക്ക് തുണയായി മലയാളി ടാക്സി ഡ്രൈവർമാർ
ദോഹ: ദോഹയിൽ നിന്നും ദമാമിലേക്ക് ബസ് മാർഗം പോകുന്നതിനിടെ അതിർത്തിയിൽ വെച്ച് തിരിച്ചയക്കപ്പെട്ട പ്രവാസികൾക്ക് മലയാളി ടാക്സിൻ ഡ്രൈവർമാരുടെ സമയോചിത ഇടപെടൽ തുണയായി.
നേരത്തെ അതിർത്തിയിലൂടെ കാർ മാർഗം ഉള്ള ഗതാഗതം രണ്ട് ദിവസത്തേക്ക് തടസ്സപ്പെട്ടത് പോലുള്ള സമാന സംഭവമായിരുന്നു കഴിഞ്ഞ ദിവസവും ബസ് മാർഗം പോയപ്പോൾ സംഭവിച്ചത്.
സൗദി ചെക്ക് പോയിൻ്റിലേക്ക് കടത്തിവിടാതെ ബസ് തിരിച്ച് വിടാൻ ഉദ്യൊഗസ്ഥർ ആവശ്യപ്പെട്ടപ്പോഴായിരുന്നു ബസിലുണ്ടായിരുന്ന പ്രവാസികൾ പ്രയാസത്തിലായത്.
ഈ സാഹചര്യത്തിലായിരുന്നു കാർ വഴി പ്രവാസികളെ സൗദിയിലേക്ക് കൊണ്ട് പോകുന്ന മലയാളികളുമായി ഇവർ ബന്ധപ്പെടുന്നതും അവർ ഉടൻ സ്ഥലത്തെത്തി ആവശ്യമായ നടപടികളും സജ്ജീകരണങ്ങളും പൂർത്തിയാക്കി വഴിയിൽ കുടുങ്ങിയവരെ സൗദിയിൽ എത്തിക്കുകയും ചെയ്തത്.
അതിർത്തിയിൽ വെച്ച് ഇത്തരത്തി ഒരു പ്രശനവും ഇല്ലാതിരിക്കാൻ തങ്ങൾ നേരത്തെ തന്നെ എല്ലാ സജ്ജീകരണങ്ങളും ചെയ്യാറുണ്ടെന്നും അതിർത്തി വഴി കടത്തി വിടുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ യാത്രാാക്കാരെ കൊണ്ട് പോകാറുള്ളൂ എന്നും ഇത്തരത്തിൽ ടാക്സി സർവീസ് നടത്തുന്ന മലയാളി സുഹൃത്തുക്കൾ അറേബ്യൻ മലയാളിയെ അറിയിച്ചു.
ആവശ്യക്കാർക്ക് തങ്ങളുടെ ഖത്തർ മൊബൈൽ നംബറായ 33620094 ലോ വാട്സപ് നംബറായ 00966507901362 ലോ ബന്ധപ്പെടാമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa