സൗദിയിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നവർക്ക് വൻ ഓഫറുകളുമായി വാണിജ്യകാര്യ മന്ത്രാലയം
ജിദ്ദ: പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നവർക്ക് ആശ്വാസമേകുന്ന വൻ ഓഫറുകളുമായി സൗദി വാണിജ്യ കാര്യ മന്ത്രാലയം.
സ്ഥാപനം ആരംഭിച്ച് ആദ്യ മൂന്ന് വർഷത്തേക്ക് ചേംബർ ഓഫ് കൊമേഴ്സ് ഫീസ് പൂർണ്ണമായും ഒഴിവാക്കുന്നതാണു പ്രധാന തീരുമാനം.
അതോടൊപ്പം മൂന്ന് വർഷത്തിനു ശേഷം അടുത്ത രണ്ട് വർഷത്തേക്ക് ചേംബർ ഓഫ് കൊമേഴ്സ് ഫീസിൽ ഇളവും നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതൊടൊപ്പം ഒന്നിലധികം സബ് സ്ക്രിപ്ഷൻ റദ്ദാക്കിയതായും വ്യത്യസ്ത ബ്രാഞ്ചുകൾ ഉണ്ടെങ്കിലും ഒരു സബ്സ് ക്രിപ്ഷൻ മതിയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ്റെ പശ്ചാത്തലത്തിൽ സംരംഭകരെയും ചെറുതും ഇടത്തരവുമായ സംരംഭങ്ങളെയും പിന്തുണയ്ക്കാൻ ഈ നീക്കം ലക്ഷ്യമിടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa