പരാതിപ്പെട്ട സൗദി പ്രവാസികൾക്ക് പിസിആർ പോസ്റ്റിവ് റിസൽട്ട് നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതി
മാലിദ്വീപിലെത്തിയ സൗദി പ്രവാസികൾക്ക് വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ നൽകാത്ത ഏജന്റ് പ്രവാസികളെ ഭീഷണിപ്പെടുത്തിയതായി പരാതി.
കേരളത്തിൽ നിന്നുള്ള ഒരു ട്രാവൽ ഏജൻസി വഴി പോയ പ്രവാസികൾക്കാണീ അനുഭവമെന്ന് ഒരു പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഏത് ട്രാവൽ ഏജന്റ് ആണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നില്ല.
വൻ തുക വാങ്ങിയ ഏജൻസി വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ചെയ്യാത്തതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോഴായിരുന്നു പിസിആർ ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആക്കി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഏജൻസിയുടെ സമീപനത്തിനെതിരെ മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷനു ചില യാത്രക്കാർ പരാതി നൽകിയിട്ടുണ്ട്.
മികച്ച സൗകര്യങ്ങൾ നിരവധി ട്രാവൽ ഏജന്റുമാർ നൽകുന്നുണ്ടെങ്കിലും ഏതാനും ചില ഏജന്റുമാരുടെ കൊള്ള ലാഭം കൊയ്യാനുള്ള നീക്കങ്ങൾ ആണ് പ്രവാസികളെ പല സന്ദർഭങ്ങളിലും ദുരിതത്തിലാക്കിയിട്ടുള്ളത്.
ഇത്തരത്തിൽ പ്രവാസികളെ വഞ്ചിക്കുന്ന ട്രാവൽ ഏജന്റുമാരെ നിലക്ക് നിർത്താൻ സംസ്ഥാന സർക്കാർ ഇടപെടേണ്ടിയിരിക്കുന്നുവെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.
മേലിൽ ഇത്തരം ചതികളിൽ പെടാതിരിക്കാൻ, ഏതെങ്കിലും തരത്തിൽ പ്രയാസം അനുഭവപ്പെട്ടാൽ പണം തിരികെ നൽകുമെന്ന ഉറപ്പ് വാങ്ങിയ ശേഷം മാത്രം ട്രാവൽ ഏജൻസികൾക്ക് പണം കൈമാറുന്നതാകും ബുദ്ധി എന്നാണ് അനുഭവങ്ങൾ ബോധ്യപ്പെടുത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa