Thursday, November 28, 2024
Saudi ArabiaTop Stories

വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നാളെ; ആദ്യമായി കഅബ കഴുകിയത് ആരെന്നറിയാം

മക്ക: മക്ക പ്രവിശ്യ ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നടക്കും.

സൗദി ഭരണധികാരി സല്മാൻ രാജാവിനെ പ്രതിനിധീകരിച്ചാണ് ഖാലിദ് അൽ ഫൈസൽ രാജകുമാരൻ കഅബ കഴുകൽ ചടങ്ങിന് നേതൃത്വം നൽകുന്നത്.

സംസവും പനിനീരും മിക്സ് ചെയ്താണു കഅബ അമീർ കഴുകുക. സംസത്തിൻ്റെയും പനിനീരിൻ്റെയും മിശ്രിതം പ്രത്യേക തുണിയിലാക്കി ഉൾഭാഗത്തെ ചുമരുകൾ തുടക്കുകയാണു ചെയ്യുക.

തിരുനബിയുടെ ചര്യയുടെ പിന്തുടർച്ചയും വിശുദ്ധ കഅബയുടെ വിശുദ്ധിയും സംരക്ഷണവുമെല്ലാം കഅബ കഴുകൽ ചടങ്ങിലൂടെ പ്രകടമാകുന്നുവെന്ന് ഇരു ഹറം കാര്യ മേധാവി ശൈഖ് സുദൈസ് അറിയിച്ചു.

ആദ്യമായി കഅബ കഴുകിയത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു.

മക്കാ വിജയത്തിൻ്റെ സന്ദർഭത്തിൽ നബിസ്വല്ലല്ലാഹു അലൈഹി വസല്ലമയും സ്വഹാബികളും വിശുദ്ധ കഅബക്കുള്ളിൽ കയറിയായിരുന്നു ശുദ്ധീകരണം നടത്തിയത്.

കോവിഡ് പശ്ചാത്തലത്തിൽ ശക്തമായ ആരോഗ്യ സുരക്ഷാ മുൻ കരുതലുകളോടെയായിരിക്കും നാളെ ചടങ്ങ് നടക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്