സൗദിയിൽ 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മൊഡേണ വാക്സിൻ നൽകുന്നതിന് അംഗീകാരം
റിയാദ്: 12 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മൊഡേണ വാക്സിൻ നൽകുന്നതിന് സൗദി ഫുഡ് ആൻറ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി.
മോഡേണ കംബനി 12 വയസ്സിനും 17 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള അംഗികാരത്തിനായി ആരോഗ്യ മന്ത്രാലയത്തിൽ നൽകിയ അപേക്ഷയെത്തുടർന്നാണ് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയത്.
വാക്സിൻ നിർദ്ദിഷ്ട ആവശ്യകതകൾ നിറവേറ്റുന്നതായി മോഡേണ നൽകിയ ഡാറ്റ പരിശോധിച്ച ഫുഡ് ആൻറ് ഡ്രഗ് അതോറിറ്റി കണ്ടെത്തിയിരുന്നു.
അതോടൊപ്പം 12 വയസ്സിനു മുകളിലുള്ളവർക്ക് ഇതിൻ്റെ ഫല്പ്രാപ്തിയും സുരക്ഷിതത്വവും തെളിയിക്കപ്പെട്ടതായി ക്ളിനിക്കൽ പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്.
17 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മോഡേണ വാക്സിൻ നൽകുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ജൂലൈ 9 ന് അംഗീകരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa