സൗദിയിൽ പുതിയ കൊറോണ രോഗികൾ 400 നു താഴെ; ആക്റ്റീവ് കേസുകൾ കുത്തനെ കുറഞ്ഞു
റിയാദ്: സൗദിയിലെ പുതിയ രോഗികളുടെ എണ്ണത്തിലും ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും വീണ്ടും ആശ്വാസ വാർത്തകൾ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 384 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 737 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
അതോടൊപ്പം ആക്റ്റീവ് കേസുകൾ ആഴ്ചകൾക്ക് ശേഷം 5000 ത്തിനും താഴെയായി കുറഞ്ഞു. നിലവിൽ 4877 ആക്റ്റീവ് കേസുകളാണുള്ളത്.
1156 പേർ ഗുരുതരാവസ്ഥയിലുണ്ട്. 12 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8481 ആയി ഉയർന്നു.
സൗദിയിൽ ഇത് വരെയായി 3,38,96,816 ഡോസ് വാക്സിൻ നൽകി. അതിൽ 2,13,76,502 ഫസ്റ്റ് ഡോസും 1,25,20,314 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa