Thursday, November 28, 2024
DubaiTop Stories

ഇന്ത്യക്കാർക്ക് വിസിറ്റിംഗ് വിസയിൽ ദുബൈയിൽ പ്രവേശിക്കാൻ 14 ദിവസം യു എ ഇ വിലക്കില്ലാത്ത രാജ്യങ്ങളിൽ കഴിയണം

ഇന്ത്യക്കാരടക്കം യു എ ഇ പ്രവേശന വിലക്കേർപ്പെടുത്തിയ രാജ്യങ്ങളുടെ പാസ്പോർട്ട് ഉള്ളവർക്ക് ദുബൈയിൽ വിസിറ്റിംഗ് വിസയിൽ പ്രവേശിക്കണമെങ്കിൽ നിബന്ധനകളുണ്ടെന്ന് വിമാനക്കംബനികൾ.

India, Pakistan, Nepal, Nigeria, Sri Lanka, Uganda എന്നീ രാജ്യങ്ങളുടെ പാസ്പോർട്ട് കൈയിലുള്ളവർ ദുബൈയിലേക്ക് വിസിറ്റിംഗിൽ പ്രവേശിക്കുന്നതിൻ്റെ മുംബ് 14 ദിവസത്തിനുള്ളിൽ പ്രസ്തുത രാജ്യങ്ങളിൽ സന്ദർശിച്ചിരിക്കാൻ പാടില്ല എന്നതാണ് നിബന്ധന.

ഇതോടെ ഇന്ത്യക്കാർക്ക് Pakistan, Nepal, Nigeria, Sri Lanka, Uganda എന്നീ രാജ്യങ്ങളല്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചാൽ മാത്രമേ ദുബൈ പ്രവേശനം സാധ്യമാകുകയൂള്ളൂ.

അതോടൊപ്പം യാത്രക്കാർക്ക് GDRFA (General Directorate of Residency and Foreigners Affairs) അപ്രൂവൽ വേണമെന്നും ദുബൈയിലേക്ക് പറക്കുന്നതിൻ്റെ മുംബ് 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ടെസ്റ്റ് നെഗറ്റീവ് റിസൽറ്റിൻ്റെ ക്യു ആർ കോഡുള്ള പ്രിൻ്റ് കയ്യിൽ വെക്കണമെന്നും നിബന്ധനയിൽ പറയുന്നു.

പുറപ്പെടുന്ന രാജ്യത്തിൽ വെച്ച് ആറു മണിക്കൂറിനുള്ളിലും ദുബൈ എയർപോർട്ടിൽ വെച്ചും റാപിഡ് പിസിആർ ടെസ്റ്റ് നടത്തണമെന്നും നിബന്ധനയിൽ വ്യക്തമാക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്