ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കുന്ന ആനുകൂല്യം ലഭിക്കുന്നത് 13 രാജ്യക്കാർക്ക്
ജിദ്ദ: സൗജന്യമായി ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കുന്ന ആനുകൂല്യം ലഭിക്കുന്നത് സൗദിയിലേക്ക് പ്രവേശന വിലക്കുള്ള 13 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണെന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു.
ഓട്ടോമാറ്റിക്കായി പുതുക്കുന്ന ആനുകൂല്യം യമനികൾക്ക് ലഭിക്കുമോ എന്ന ഒരു യമൻ പൗരൻ്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ജവാസാത്ത്.
നിലവിൽ സൗദി അറേബ്യ പ്രവേശന വിലക്കേർപ്പെടുത്തിയ 13 രാജ്യങ്ങളുടെ പേരു വിവരങ്ങൾ താഴെ പറയും പ്രകാരം ജവാസാത്ത് വ്യക്തമാക്കുകയും ചെയ്തു.
അർജൻ്റീന, ബ്രസീൽ, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, പാകിസ്ഥാൻ, തുർക്കി, ലെബനാൻ, ഈജിപ്ത്, ഇന്ത്യ, എത്യോപ്യ, യു എ ഇ, വിയ്റ്റ്നാം, അഫ്ഗാനിസ്ഥാൻ എന്നീ 13 രാജ്യങ്ങൾക്കാണു സൗദിയിലേക് പ്രവേശന വിലക്ക്.
ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കുമെന്നും അതിനായി ജവാസാത്തിനെ ആശ്രയിക്കേണ്ടതില്ലെന്നും ജവാസാത്ത് വീണ്ടും മറുപടിയായി നൽകി.
വിമാന സർവീസ് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ കുടുങ്ങിയ വിദേശികളുടെ ഇഖാമയും റി എൻട്രിയും വിസിറ്റിംഗ് വിസാ കാലാവധിയും സല്മാൻ രാജാവിൻ്റെ നിർദ്ദേശ പ്രകാരം സെപ്തംബർ 30 വരെ നീട്ടുമെന്ന് ജവാസാത്ത് അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa