സൗദിയിൽ ബിനാമി ബിസിനസുകൾ നിയമപരമാക്കാൻ ആറ് ഓപ്‌ഷനുകൾ
റിയാദ്: രാജ്യത്തെ ബിനാമി ബിസിനസുകൾക്ക് പിഴ കൂടാതെ പദവി ശരിയാക്കാനുള്ള അവസരം സൗദി വാണിജ്യകാര്യ മന്ത്രാലയം 6 മാസത്തേക്ക് കൂടി നീട്ടി നൽകിയത് രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് സൂചന.
കഴിഞ്ഞ കാലങ്ങളിൽ പദവി ശരിയാക്കാനുള്ള അവസരങ്ങൾ ആളുകൾ വലിയ രീതിയിൽത്തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
പ്രധാനമായും ഹോൾസെയിൽ ആൻ്റ് റീട്ടെയിൽ വ്യാപാരം, കോണ്ട്രാക്റ്റിംഗ്, അക്കമഡേഷൻ ആൻ്റ് ഫുഡ് സർവീസ്, മാനുഫക്ചറിംഗ് ഇൻഡസ്ട്രീസ്, ട്രാൻസ്പോർട്ട് ആൻ്റ് സ്റ്റോറേജ് എന്നീ മേഖലകളിലെ പദവി ശരിയാക്കാനുള്ള അപേക്ഷകളായിരുന്നു മന്ത്രാലയത്തിനു ലഭിച്ചത്.
ബിനാമികളുടെ പദവി ശരിയാക്കുന്നതിനായി ആറ് ഓപ്‌ഷനുകളാണ് വാണിജ്യകാര്യ മന്ത്രാലയം സ്വദേശികൾക്കും വിദേശികൾക്കും മുമ്പിൽ വെച്ചിട്ടുള്ളത്.
സ്ഥാപനത്തിൽ സ്വദേശിയുടെയും വിദേശിയുടെയും പങ്കാളിത്തം, സ്ഥാപനം വിദേശിയുടെ പേരിൽ രെജിസ്റ്റർ ചെയ്യൽ, പുതിയൊരു പാർടണറെ ചേർത്ത് സൗദി പൗരൻ ബിസിനസ് തുടരൽ, സ്ഥാപനത്തിൻ്റെ ദൈനം ദിന പ്രവർത്തനത്തിൽ സൗദി പൗരൻ്റെ സാന്നിദ്ധ്യം, വിദേശി പ്രീമിയം ഇഖാമ കരസ്ഥമാക്കൽ, വിദേശി സൗദി വിട്ട് പോകൽ എന്നിവയാണ് ആറ് ഓപ്‌ഷനുകൾ.
പദവി ശരിയാക്കാൻ ഉദ്ദേശിക്കുന്നവർ https://mc.gov.sa/en/Pages/default.aspx എന്ന ലിങ്ക് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa