സൗദി പ്രവാസികൾക്ക് ഇന്ത്യയടക്കം വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് പറക്കാൻ അനുമതി
സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പറക്കുന്നതിനു വഴികൾ തെളിയുന്നു.
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത് നാട്ടിലേക്ക് അവധിക്ക് പോയവർക്കാണ് ആദ്യ ഘട്ടത്തിൽ നേരിട്ട് തിരിച്ചെത്താൻ സാധിക്കുക.
ലെബനാനിലെ സൗദി അംബാസഡർ വലീദ് ബുഖാരി വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള യാത്ര പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് അറബ് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നു.
അതോടൊപ്പം ഇത് സംബന്ധിച്ച സൗദി വിദേശ കാര്യ മന്ത്രാലയത്തിൻ്റെ നയ തന്ത്ര കാര്യാലയങ്ങൾക്കുള്ള ഒരു സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
പുതിയ തീരുമാനം നിലവിൽ യാത്രാ വിലക്കേർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളിലെ പ്രവാസികൾക്ക് അനുഗ്രഹമാകും.
ആരോഗ്യ പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക.
എന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുക എന്നത് സംബന്ധിച്ച് വൈകാതെ പ്രഖ്യാപനം പ്രതീക്ഷിക്കുകയാണിപ്പോൾ പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa