Thursday, November 28, 2024
Saudi ArabiaTop Stories

സൗദിയിൽ നിലവിൽ അംഗീകാരമുള്ളത് ആറ് വാക്സിനുകൾക്ക്; രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു

ജിദ്ദ: രാജ്യത്ത് പുതുതായി 353 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 456 പേർ കൂടി സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ 4377 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 1108 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 8497 ആയി ഉയർന്നു.

രാജ്യത്ത് ഇത് വരെയായി 3,46,63,483 ഡോസ് വാക്സിൻ വിതരണം ചെയ്തു. അതിൽ 2,15,86,065 ഫസ്റ്റ് ഡോസും 1,30,77,418 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.

അതേ സമയം സൗദിയിൽ നിലവിൽ അംഗീകാരമുള്ളത് ആറ് വാക്സിനുകൾക്കാണെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മപ്പിച്ചു. ആസ്ട്രാസെനക്ക, ഫൈസർ, ജോൺസൺ ആൻ്റ് ജോൺസൺ, മൊഡേണ, സിനോഫാം, സിനോവാക് എന്നിവയാണ് ആറ് വാക്സിനുകൾ.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്