വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പറക്കാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം; ആശ്വാസത്തോടെ പ്രവാസികൾ
ഇന്ത്യയടക്കം വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കുന്നതിനുള്ള അനുമതി സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരണം നൽകി.
രണ്ട് ഡോസ് വാക്സിൻ സൗദിയിൽ നിന്ന് സ്വീകരിച്ചവർക്കാണു ആദ്യ ഘട്ടത്തിൽ സൗദിയിലേക്ക് മടങ്ങാൻ സാധിക്കുക.
ആഭ്യന്തര മന്ത്രാലയ സ്ഥിരീകരണവും കൂടി വന്നതോടെ വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ പ്രവാസികൾ.
സൗദിയിൽ നിന്ന് രണ്ട് ഡോസെടുത്ത് നാട്ടിലെത്തി മടങ്ങാനിരിക്കുന്നവർക്ക് പുറമെ നിലവിൽ സൗദിയിലുള്ളവർക്കും പുതിയ വാർത്ത ഏറെ ആശ്വാസം നൽകുന്നുണ്ട്.
മറ്റു രാജ്യങ്ങൾ വഴി 14 ദിവസം താമസിച്ച് മാത്രമേ മടക്കം സാധ്യമാകൂ എന്നതിനാൽ നിരവധി പ്രവാസികൾ അവധി യാത്രകൾ പോലും മാറ്റി വെച്ച് സൗദിയിൽ തുടരുന്നുണ്ട്. അവർക്കും സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം ഇനി നാട്ടിലേക്ക് സമാധാനത്തോടെ പോകാം.
നേരത്തെ ഇന്ത്യൻ എംബസിയും വാർത്ത സംബന്ധിച്ച് സ്ഥിരീകരണം നൽകിയിരുന്നു.
ഏതായാലും വരും മണിക്കൂറുകളിൽ സൗദി യാത്ര സംബന്ധിച്ച് കൂടുതൽ അപ്ഡേഷനുകൾ വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa