മൈലേജ് 16 ൽ കുറവാണെങ്കിൽ സൗദിയിൽ ഇനി വാർഷിക ഫീസ് അടക്കണം; വാഹനങ്ങൾക്ക് പുതിയ വാർഷിക ഫീസ് ഏർപ്പെടുത്തിയത് സംബന്ധിച്ച് വിശദ വിവരങ്ങൾ അറിയാം
റിയാദ്: വാഹനങ്ങളുടെ ഇന്ധന ക്ഷമതയനുസരിച്ച് ഒരു നിശ്ചിത വാർഷിക ഫീസ് ഈടാക്കാനുള്ള നിർദ്ദേശത്തിനു സൗദി മന്ത്രി സഭ അംഗീകാരം നൽകി.
2015 നും അതിനു മുംബും നിർമ്മിച്ച ചെറിയ വാഹനങ്ങൾ, 2016 ലും അതിനു ശേഷവും നിർമ്മിച്ച ചെറിയ വാഹാനങ്ങൾ, മുഴുവൻ ഹെവി വാഹനങ്ങളും എന്നിങ്ങനെയാണു ഫീസിനായി ഇനം തിരിച്ചിട്ടുള്ളത്.
2016 നും അതിനു ശേഷവും നിർമ്മിച്ച വാഹനത്തിൻ്റെ മൈലേജ് ലിറ്ററിനു 16 ആണെങ്കിൽ വാർഷിക ഫീസ് പൂജ്യം ആയിരിക്കും. മൈലേജ് 14 നും 16 നും ഇടയിലാണെങ്കിൽ 50 റിയാലും 12 നും 14 നും ഇടയിലാണെങ്കിൽ 85 റിയാലും മൈലെജ് 10 നും 12 നും ഇടയിലാണെങ്കിൽ 130 റിയാലും മൈലേജ് 10 ലും താഴെയാണെങ്കിൽ 190 റിയാലും ആയിരിക്കും വാർഷിക ഫീസ്.
2015 നും അതിനു മുംബും നിർമ്മിച്ച ചെറിയ വാഹനങ്ങൾക്കും ഹെവി വാഹനങ്ങൾക്കും വാർഷിക ഫീസ് ഈടാക്കുന്നത് എഞ്ചിൻ കപ്പാസിറ്റി അനുസരിച്ചായിരിക്കും.
എഞ്ചിൻ കപ്പാസിറ്റി (ലിറ്റർ) 1.9 ഉം അതിനു താഴെയും ആാണെങ്കിൽ വാർഷിക ഫീസ് ഇല്ല. 1.91 നും 2.4 നും ഇടയിലാണെങ്കിൽ 50 റിയാലും 2.41 നും 3.2 നും ഇടയിലാണെങ്കിൽ 85 റിയാലും 3.21 നും 4.5 നും ഇടയിലാണെങ്കിൽ 130 റിയാലും 4.5 നു മുകളിൽ ആണെങ്കിൽ 190 റിയാലുമായിരിക്കണം വാർഷിക ഫീസ് അടക്കേണ്ടത്.
വാഹന രെജിസ്റ്റ്രേഷൻ ഇഷ്യു ചെയ്യുംബോഴോ പുതുക്കുംബോഴോ ഓട്ടോമാറ്റിക്ക് ആയി ഫീസ് ഈടാക്കും.
15 വർഷത്തിനു മുകളിലുള്ള വാഹനങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫീസുകളും പിഴയും ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും.
2022 മുതൽ ഭാഗികമായും 2023 മുതൽ പൂർണ്ണമായും പുതിയ നിബന്ധനകൾ ബാധകമാകും. വാഹനങ്ങളുടെ ആയുസ്സ് നിർണ്ണയിക്കുന്നതിനുള്ള നിരവധി വിലയിരുത്തലുകൾക്കും പഴയ വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംവിധാനത്തിൻ്റെ ഭാഗമായിട്ടുമാണ് പുതിയ നീക്കം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa