കഴുത്തിൽ കയർ മുറുക്കി സൗദി പൗരനെ കൊന്ന വിദേശിയെ ജിദ്ദയിൽ വധ ശിക്ഷക്ക് വിധേയനാക്കി
ജിദ്ദ: സൗദി പൗരനെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ യമനി പൗരൻ്റെ വധ ശിക്ഷ ജിദ്ദയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
മുഹമ്മദ് സാലിം അഹ്മദ് ഷറാറി എന്ന യമനി പൗരനെയാണ് അഹ്‌മദ് ബിൻ സഈദ് അൽ ആമൂദി എന്ന സ്വദേശിയെ കൊല്ലപ്പെടുത്തിയതിന് വധ ശിക്ഷക്ക് വിധേയനാക്കിയത്.
കൊലപാതകം നടത്തിയ ശേഷം പ്രതി സൗദി പൗരൻ്റെ കയ്യിലുണ്ടായിരുന്ന പണം മോഷ്സ്ടിക്കുകയും അതിൽ ഒരു ഭാഗം നിയമ പരമല്ലാത്ത രീതിയിലൂടെ രാജ്യത്തിനു പുറത്തേക്ക് അയക്കുകയും ചെയ്തിരുന്നു.
പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയും അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തു.
വിചാരണയെ തുടർന്ന് ക്രിമിനൽ കോർട്ട് പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും ക്രിമിനൽ കോടതിയുടെ ഉത്തരവിനെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് വധ ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa