പ്രതിസന്ധി ഘട്ടത്തിലും സൗദിയിൽ പിടിച്ച് നിന്നവർക്ക് ഇത് മധുര സമ്മാനം
കൊറോണ രൂക്ഷമായ സന്ദർഭത്തിൽ സൗദിയിൽ നിന്ന് എങ്ങനെയെങ്കിലും നാടു പിടിക്കണമെന്ന ആഗ്രഹത്തിൽ ആയിരക്കണക്കിനു പ്രവാസികളായിരുന്നു നാട്ടിലേക്ക് മടങ്ങിയത്.
ചാർട്ടേഡ് ഫ്ളൈറ്റിലും വന്ദേഭാരതിലും എല്ലാമായി ദിനം പ്രതി നൂറു കണക്കിനാളുകൾ നാട്ടിലെ വിമാനത്താവളങ്ങളിൽ വന്നിറങ്ങി.
മീഡിയകളിലും സോഷ്യൽ മീഡിയകളിലുമെല്ലാം കൊറോണയുടെ ഭീകരത പല രീതിയിൽ ചിത്രീകരിക്കപ്പെട്ടതായിരുന്നു അവരെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത്.
മരിക്കുകയാണെങ്കിൽ കുടുംബത്തിൻ്റെ അടുത്ത് വെച്ച് മരിക്കാമല്ലോ എന്നെല്ലാം സോഷ്യൽ മീഡിയകളി കമൻ്റുകളെഴുതിയും മറ്റും അവർ നാട്ടിലേക്കുള്ള യാത്രയിൽ ആശ്വാസം കൊണ്ടു.
എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും വരുന്നിടത്ത് വെച്ച് കാണാമെന്ന നിശ്ഛയ ദാർഡ്യത്തോടെ സൗദിയിൽ തന്നെ ഉള്ള ജോലിയുമായി ഉറച്ച് നിന്ന നിരവധി പ്രവാസികളുണ്ട്.
നാട്ടിൽ ചെന്നാൽ അവസ്ഥ ഭാവിയിൽ വളരെ പരിതാപകരമാകുമെന്ന് മുൻ കൂട്ടി കണ്ടതും ഇപ്പോൾ പിടിച്ച് നിന്നാൽ ഭാവിയിൽ ഗുണം ചെയ്തേക്കാമെന്ന പ്രതീക്ഷയും വിധി പോലെ എല്ലാം നടക്കട്ടെ എന്ന് കരുതിയതും എല്ലാം അവരെ സൗദിയിൽ തന്നെ തുടരാൻ പ്രേരിപ്പിച്ചു.
കഴിഞ്ഞ ഒന്നര വർഷത്തോളമായി നാട്ടിലേക്കുള്ള യാത്ര മാറ്റി വെച്ച് പ്രതിസന്ധികളോട് പൊരുതാൻ തയ്യാറായ അത്തരത്തിലുള്ള പ്രവാസികൾക്ക് അനുഗ്രഹമെന്നോണമായിരുന്നു കഴിഞ്ഞ ദിവസം സൗദി അധികൃതർ വിമാന വിലക്ക് നീക്കിയ വാർത്ത പുറത്ത് വിട്ടത്.
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് നാട്ടിൽ നിന്നും നേരിട്ട് സൗദിയിലേക്ക് മടങ്ങാമെന്ന നിബന്ധനയോടെയുള്ള അറിയിപ്പ് ഇപ്പോൾ അത്തരക്കാർക്ക് വലിയ അനുഗ്രഹമായി മാറിയിട്ടുണ്ട്.
കാരണം ഇപ്പോൾ സൗദിയിലുള്ളവരും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങിയവരുമായ നേരത്തെ നാട്ടിൽ പോകാതെ നിന്ന പ്രവാസികളിൽ പലരും രണ്ട് ഡോസ് വാക്സിനും സൗദിയിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. നിലവിൽ സൗദിയിൽ ഉള്ളവർക്ക് ഇനിയും രണ്ട് ഡോസും അവിടെ നിന്ന് സ്വീകരിക്കുന്നതിനുള്ള സാവാകാശവുമുണ്ട്.
രണ്ട് ഡോസ് സൗദിയിൽ നിന്ന് സ്വീകരിച്ചത് കൊണ്ട് തന്നെ ധൈര്യമായി നാട്ടിലേക്ക് പോകാൻ സാധിക്കുകയും നാട്ടിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് മടങ്ങാനും ഇവർക്ക് സാധിക്കുകയും ചെയ്യും.
ഏതായാലും വലിയ പ്രതിസന്ധി ഘട്ടത്തിലും തളരാതെ പിടിച്ച് നിന്നതിൻ്റെ ഫലം ഇപ്പോൾ അനുഭവിക്കാനായതിൻ്റെ സന്തോഷത്തിലാണു ആയിരക്കണകിനു പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa