വിദേശിയെ വെടി വെച്ച് കൊന്ന സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി
യാംബു: വിദേശിയെ നിറയൊഴിച്ച് കൊന്ന സ്വദേശി പൗരനെ യാംബുവിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബന്ദർ ബിൻ ഹാമിദ് ബിൻ മുഹമ്മദ് അൽ അൽവാനി എന്ന സൗദി പൗരനെയാണ് മുഹമ്മദ് നാസർ അൽ ഉസ്മാൻ അൽ ഹർബി എന്ന യമനി പൗരനെ വെടി വെച്ച് കൊന്നതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം സംഭവത്തിൽ പ്രതി കുറ്റക്കാരനാണെന്ന് അനേഷണത്തിലൂടെ കാണ്ടെത്തിയിരുന്നു.
തുടർന്ന് സ്പെഷ്യൽ കോർട്ട് പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്താങ്ങിയതിനാൽ വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയുമായിരുന്നു.
പ്രതിയെ ബുധനാഴ്ച് യാംബു ഗവർണ്ണറേറ്റിലെ ജയിലിൽ വെച്ചായിരുന്നു വധ ശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa