സൗദിയിലെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച ശക്തമായ വെള്ളപ്പാച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: വ്യാഴാഴ്ച രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും വെള്ളപ്പാച്ചിലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന പ്രവിശ്യകളിൽ ഉയർന്ന ഭാഗങ്ങളിലായിരിക്കും മഴയും കാറ്റും വെള്ളത്തിൻ്റെ കുത്തൊഴുക്കും അനുഭവപ്പെടുക.
നജ്രാൻ്റെ ചില ഭാഗങ്ങളിൽ മഴയും ഇടി മിന്നലും ഉണ്ടായേക്കുമെന്നും മദീന പ്രവിശ്യയിലെ തീരദേശ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടായേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതോടൊപ്പം അൽ അഹ് സയിലും ഹഫർ അൽ ബാതിനിലും 47 ഡിഗ്രി വരെ താപ നില ഉയരാനും സൂദയിൽ 13 ഡിഗ്രി വരെ താപ നില താഴാനും സാധ്യതയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa