ആഭ്യന്തര യാത്രക്ക് ഇനി രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കൽ നിർബന്ധം; സൗദി എയർലൈൻസ്
ജിദ്ദ: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം ആഭ്യന്തര വിമാന യാത്ര പരിമിതപ്പെടുത്തി സൗദി എയർലൈൻസ്.
സെപ്തംബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് സൗദി എയർലൈൻസ് ട്വിറ്റർ ആക്കൗണ്ടിലൂടെ അറിയിച്ചു.
അതേ സമയം നിബന്ധനയിൽ നിന്ന് ഒഴിവായ വിഭാഗങ്ങളെക്കുറിച്ചും സൗദി എയർലൈൻസിൻ്റെ അറിയിപ്പിൽ പരാമർശിക്കുന്നുണ്ട്.
12 വയസ്സിനു താഴെ പ്രായമുള്ളവർ, സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചതിനനുസരിച്ച് വാക്സിനെടുക്കുന്നതിൽ നിന്ന് തത്ക്കാലം ഒഴിവാക്കപ്പെട്ട ആരോഗ്യ പ്രശ്നമുള്ളവർ എന്നിവർ നിബന്ധനയിൽ നിന്ന് ഒഴിവാകും.
ഇതോടെ തവക്കൽനായിൽ ഫസ്റ്റ് ഡോസ് എടുത്ത് ഇമ്യൂൺ ആയത് കൊണ്ടോ രോഗം വന്ന് ഭേദമായതിനാൽ ഇമ്യൂൺ ആയത് കൊണ്ടോ രോഗം ബാധിച്ചിട്ടില്ല എന്ന സ്റ്റാറ്റസ് ഉള്ളത് കൊണ്ടോ ഇനി ഫലമുണ്ടാകില്ല എന്നാണു മനസ്സിലാകുന്നത്.
ഇത് വരെ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസോ രോഗം ബാധിച്ചിട്ടില്ല എന്ന സ്റ്റാറ്റസോ ഉള്ളവർക്ക് ആഭ്യന്തര യാത്രക്ക് തടസ്സം ഇല്ലായിരുന്നു.
ഡെൽറ്റ വക ഭേദത്തെ നേരിടാൻ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് ഓർമ്മപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa