സൗദിയിൽ പുതിയ കൊറോണ ബാധിതർ 290 മാത്രം; ഹോട്ടൽ ക്വാറൻ്റീൻ നിയമം ലംഘിച്ച വിദേശികൾ പിടിയിൽ; 3.5 കോടിയിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തു
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 290 പേർക്ക് മാത്രം. അതേ സമയം 535 പേർ കൂടി സുഖം പ്രാപിച്ചു.
ആക്റ്റീവ് കേസുകൾ 3889 ആയി കുറഞ്ഞു. അതിൽ 1061 കേസുകൾ ഗൂരുതരാവസ്ഥയിലുണ്ട്. 7 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8512 ആയി ഉയർന്നിട്ടുണ്ട്.
സൗദിയിൽ ഇത് വരെയായി 3,53,62,166 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2,17,60,443 ഫസ്റ്റ് ഡോസും 1,36,03,665 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അതേ സമയം കൊറോണ പ്രതിരോധ, ആരോഗ്യ സുരക്ഷാ നിയമ ലംഘനങ്ങൾ ലംഘിച്ച നിരവധി പേർ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി.
ഹോട്ടൽ ക്വാറൻ്റീൻ വ്യവസ്ഥ ലംഘിച്ച വിദേശത്ത് നിന്നെത്തിയവരടക്കമുള്ള നൂറിലധികം പേർ മക്ക പ്രവിശ്യയിൽ മാത്രം സമീപ ദിനങ്ങളിൽ പിടിക്കപ്പെട്ടിടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa