നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് സൗദിയിലേക്ക് നേരിട്ട് പറക്കാൻ എന്ന് സാധിക്കും ? പ്രതീക്ഷയോടെ പ്രവാസികൾ
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് നാട്ടിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് മടങ്ങുന്നതിനുള്ള അനുമതി ലഭിച്ച ആഹ്ളാദത്തിലാണ് പ്രവാസ ലോകം.
എന്നാൽ നീണ്ട ഒന്നര വർഷത്തെ യാത്രാ വിലക്കിനു ശേഷം പ്രഖ്യാപിക്കപ്പെട്ട ഈ ആനുകൂല്യം നിലവിൽ നാട്ടിലുള്ള 95 ശതമാനം സൗദി പ്രവാസികൾക്കും ഉപയോഗപ്പെടുത്താൻ സാധിക്കില്ല എന്നതാണു വസ്തുത.
കഴിഞ്ഞ മാസം മുതൽ സൗദിയിൽ സെക്കൻഡ് ഡോസ് വാക്സിൻ എല്ലാ വിഭാഗങ്ങൾക്കും നൽകൽ ആരംഭിച്ച ശേഷം സെക്കൻഡ് ഡോസ് സ്വീകരിച്ച് നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾ വളരെ തുച്ഛമണെന്നതാണു ഇതിനു കാരണം.
അതേ സമയം നാട്ടിൽ നിന്നും രണ്ട് ഡോസ് കോവിഷീൽഡും സ്വീകരിച്ച് തവക്കൽനായിൽ ഫുൾ ഇമ്യൂണായി ഇരിക്കുന്നവരും സൗദിയിൽ നിന്നും ഒരു ഡോസ് വാാക്സിനെടുത്ത് വന്ന് നാട്ടിൽ നിന്ന് ഒരു ഡോസ് കൂടി സ്വീകരിച്ച് തവക്കൽനായി ഫുൾ ഇമ്യൂണായി ഇരിക്കുന്നവരുമെല്ലാമായി നിരവധി പ്രവാസികൾ ഇപ്പോഴും വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്.
നേരത്തെ യു എ ഇയിലേക്ക് വിമാന സർവീസ് ആരംഭിച്ചപ്പോൾ ആദ്യം യു എ ഇയിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം അനുവദിക്കുകയും തുടർന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്കും പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു.
അതേ രീതിയിൽ നിലവിൽ സൗദിയിൽ നിന്ന് വാക്സിനെടുത്തവർക്കാണു നേരിട്ട് പറക്കാൻ അനുമതിയെങ്കിലും വൈകാതെ നാട്ടിൽ നിന്നും വാക്സിനെടുത്തവർക്കും നേരിട്ട് പറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ നാട്ടിൽ കഴിയുന്ന നിരവധി പേരുണ്ട്.
മറ്റു ഗൾഫ് രാജ്യങ്ങളെല്ലാം നിബന്ധനകളിൽ അയവ് വരുത്തിയതും സ്കൂളുകൾ പല ഘട്ടങ്ങളായി തുറക്കാനിരിക്കുന്നതുമെല്ലാം സൗദിയിലേക്ക് നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്കും പറക്കാൻ അനുമതി ലഭിച്ചേക്കുമെന്ന അവരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നുമുണ്ട്.
ഏതായാലും വരും ദിനങ്ങളിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ നിരവധി പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa