യു എ ഇ വിസിറ്റിംഗ് ഓപണായാൽ നാട്ടിൽ നിന്ന് രണ്ട് ഡോസെടുത്ത സൗദി പ്രവാസികൾക്ക് ഗുണം ലഭിക്കുമോ
ഇന്ത്യയും യു എ ഇയും അടക്കം 13 രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്ക് നിബന്ധനകളോടെ സൗദി അറേബ്യ പിൻ വലിച്ചതോടെ സൗദിയിലേക്ക് ചുരുങ്ങിയ നിരക്കിൽ യാത്ര ചെയ്യാനുള്ള വഴികൾ കണ്ടെത്തുകയാണ് നാട്ടിൽ നിന്നും വാക്സിനെടുത്തവരും സൗദിയിൽ നിന്ന് ഒരു ഡോസ് എടുത്തവരുമെല്ലാം അടങ്ങുന്ന നിരവധി പ്രവാസികൾ.
യു എഇ വിസിറ്റിംഗ് ഓപ്പൺ ആയാൽ 14 ദിവസം യു എ ഇയിൽ താമസിച്ച് സൗദിയിലേക്ക് പോകാൻ പറ്റുമോ എന്ന് പല പ്രവാസികളും അറേബ്യൻ മലയാളിയോട് ചോദിക്കുന്നുണ്ട്.
14 ദിവസം താമസിച്ചാലും യു എ ഇ വഴിയുള്ള സൗദി യാത്ര ചിലവ് കുറക്കാൻ സഹായിക്കും എന്നതാണ് ഇത്തരത്തിൽ ചോദ്യങ്ങൾ ഉയരാൻ കാരണം.
എന്നാൽ ഏറ്റവും അവസനമായി സൗദി വിലക്ക് പിൻ വലിച്ച രാജ്യങ്ങൾക്ക് എല്ലാം ഒരേ വ്യവസ്ഥയാണ് സൗദി അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് പ്രത്യേകം ഓർക്കുക.
അതായത് ഇന്ത്യയിൽ നിന്നായാലും യു എ ഇയിൽ നിന്നായാലും അതോടൊപ്പം വിലക്ക് പിൻ വലിച്ച മറ്റു 11 രാജ്യങ്ങളിൽ നിന്നായാലും സൗദിയിലേക്ക് പോകണമെങ്കിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം എന്നർഥം.
അത് കൊണ്ട് തന്നെ നിലവിലെ അവസ്ഥയിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത ഇന്ത്യക്കാർ യു എ ഇയിൽ പോയി 14 ദിവസം താമസിച്ചാലും ഒരു പ്രയോജനവും ഉണ്ടാകില്ല.
അതേ സമയം ഇന്ത്യയെ അപേക്ഷിച്ച് കോവിഡ് കേസുകൾ വളരെ കുറഞ്ഞ യു എ ഇ ക്ക് മാത്രമായി നിബന്ധനയിൽ പ്രത്യേക ഇളവ് നൽകി സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്കും നേരിട്ട് പറക്കാൻ അനുമതി നൽകിയാൽ ഖത്തർ പോലെ 14 ദിവസം താമസിക്കാൻ സൗദി പ്രവാസികൾക്ക് യു എ ഇയെയും തിരഞ്ഞെടുക്കാൻ സാധിക്കും.
ഏതായാലും വരും ദിനങ്ങളിൽ സൗദി യാത്ര സംബന്ധിച്ച് കൂടുതൽ അപ്ഡേഷനുകൾ വരുമെന്നും സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത തവക്കൽനായിൽ ഇമ്യൂൺ ആയ നാട്ടിലുള്ളവർക്കും ഇന്ത്യയിൽ നിന്ന് തന്നെ നേരിട്ട് പറക്കാനുള്ള അനുമതി നിലവിൽ വരുമെന്നുമുള്ള പ്രതീക്ഷയിലാണ് ആയിരക്കണക്കിന് പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa