പൂച്ചയെ രക്ഷിച്ച പ്രവാസികൾക്ക് ദുബൈ ശൈഖ് രണ്ട് ലക്ഷം ദിർഹം സമ്മാനം നൽകി
ദുബൈ: ദേരയിലെ കെട്ടിടത്തിനു മുകളിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ സുരക്ഷിതമായി താഴെയെത്തിച്ച പ്രവാസികൾക്ക് ദുബൈ ഭരണാധികാരി 50,000 ദിർഹം (പത്ത് ലക്ഷം രൂപ) വീതം പാരിതോഷികമായി നൽകി.
കോഴിക്കോറ്റ് വടകര പുറമേരി സ്വദേശി മുഹമ്മദ് റാഷിദ്, കോതമംഗലം സ്വദേശി നാസിർ മുഹമ്മദ് എന്നീ മലയാളികൾക്കും അഷ്രഫ് എന്ന മൊറോക്കൻ പൗരനും ആതിഫ് മഹ്‌മൂദ് എന്നീ പാകിസ്ഥാൻ പൗരനുമാണ് ശൈഖ് മുഹമ്മദ് സമ്മാനം നൽകിയത്.
കഴിഞ്ഞ ദിവസം രാത്രി ഇവരുടെ താമസ സ്ഥലത്തെത്തിയ ദുബൈ ഭരണാധികാരിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഓരോരുത്തർക്കും 50,000 ദിർഹം വീതം സമ്മാനം കൈമാറുകയായിരുന്നു.
കഴിഞ്ഞ ചൊവാഴ്ച ദേരയിലെ ഒരു കെട്ടിടത്തിലെ രണ്ടാം നിലയിൽ കുടുങ്ങിയ പൂച്ചക്ക് രക്ഷപ്പെടാനായി നാൽവർ സംഘത്തിലെ മൂന്ന് പേർ ഒരു ബെഡ്ഷീറ്റ് വിടർത്തിപ്പിടിക്കുകയും പൂച്ച അതിലേക്ക് ചാടുകയും ചെയ്യുകയായിരുന്നു. സംഘത്തിലെ ഒരാൾ വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ശൈഖ് മുഹമ്മദ് ദൃശ്യം കാണാനിട വരികയും ചെയ്യുകയായിരുന്നു. വീഡിയോ കണ്ട ശൈഖ് മുഹമ്മദ് ഇവരെ unsung ഹീറോസ് എന്നായിരുന്നു വിശേഷിപ്പിച്ചത്. ശൈഖ് മുഹമ്മദ് തൻ്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയും അഭിനന്ദന കുറിപ്പും കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa