സെപ്തംബർ മുതൽ സൗദി എയർലൈൻസ് ആഭ്യന്തര വിമാനങ്ങളുടെ ഫുൾ സീറ്റ് കപ്പാസിറ്റിയും ഉപയോഗിക്കും
സെപ്തംബർ മുതൽ ആഭ്യന്തര വിമാനങ്ങളുടെ സീറ്റ് ശേഷി വർദ്ധിപ്പിക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു.
ഫുൾ സീറ്റ് കപ്പാസിറ്റി ഉപയോഗിക്കുന്നതിനുള്ള സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതിനെത്തുടർന്നാണു ഫുൾ സീറ്റ് കപ്പാസിറ്റി ഉപയോഗപ്പെടുത്താൻ സൗദിയ തീരുമാനിച്ചത്.
നിലവിൽ 2.45 ലക്ഷം സീറ്റുകളായിരുന്നു ലഭ്യമായിരുന്നതെങ്കിൽ സെപ്തംബർ മുതൽ ഇനി 3.72 ലക്ഷം സീറ്റുകൾ ഉപയോഗിക്കാൻ സാധിക്കും.
ഫ്ളറ്റി ഷെഡ്യൂളും സീറ്റ് കപ്പാസിറ്റിയുമെല്ലാം റിവ്യു ചെയ്യുന്നതിനായുള്ള സ്പെഷ്യൽ ടീമാണു ഇത് സംബന്ധിച്ച അംഗീകാരങ്ങൾ നൽകുന്നത്.
അതേ സമയം സെപ്തംബർ ഒന്ന് മുതൽ സൗദിയിൽ ആഭ്യന്തര യാത്ര നടത്തണമെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കൽ നിർബന്ധമാണെന്ന് സൗദിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa