റി എൻട്രി വിസ എക്സിറ്റ് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ ? ഇഖാമ അവസാനിക്കുന്ന ദിവസം എക്സിറ്റ് ഇഷ്യു ചെയ്താൽ എത്ര ദിവസം സൗദിയിൽ കഴിയാം ? ഒരു ഡോസ് സൗദിയിൽ നിന്നും രണ്ടാമത് ഡോസ് നാട്ടിൽ നിന്നുമെടുത്താൽ സൗദിയിലേക്ക് നേരിട്ട് വരാൻ പറ്റുമോ ? തുടങ്ങിയ വിവിധ സംശയങ്ങൾക്ക് ജവാസാത്ത് പ്രതികരിച്ചു
സൗദിക്ക് പുറത്ത് റി എൻട്രി വിസയിൽ ഉള്ള ഒരു തൊഴിലാളിയെ കഫീലിനു സൗദിയിൽ നിന്ന് എക്സിറ്റ് ആക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിനു സൗദി ജവാസാത്ത് മറുപടി പറഞ്ഞു.
സൗദിക്ക് പുറത്തായിരിക്കേ ഒരാളുടെ റി എൻട്രി വിസ എക്സിറ്റ് വിസയാക്കാൻ സാധിക്കില്ലെന്നാണു ജവാസാത്ത് മറുപടി പറഞ്ഞത്.
സൗദിയിൽ നിന്ന് റി എൻട്രിയിൽ പോയി തിരികെ വരാത്തവർക്കുള്ള 3 വർഷത്തെ വിലക്ക് പഴയ സ്പോൺസറുടെ അടുത്തേക്ക് വരുന്നവർക്കും കുടുംബാംഗങ്ങൾക്കും ബാധകമാകില്ലെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.
ഇഖാമ കാലാവധി അവസാനിക്കുന്ന ദിവസം ഒരാളെ ഫൈനൽ എക്സിറ്റ് അടിച്ചാൽ അയാൾക്ക് 60 ദിവസം കൂടി സൗദിയിൽ നിയമപരമായി തുടരാൻ സാധിക്കും.
റി എൻട്രിയിൽ പോയി തിരികെ വരാത്ത ഗാർഹിക തൊഴിലാളിയുടെ സ്റ്റാറ്റസ് വിസ കഴിഞ്ഞ് 6 മാസം കഴിഞ്ഞാൽ ”സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ വന്നില്ല” എന്നതിലേക്ക് ഓട്ടോമാറ്റിക്കായി മാറും. അല്ലെങ്കിൽ പ്രസ്തുത സ്റ്റാറ്റസ് ആക്കാൻ അബ്ഷിറിലെ തവാസുൽ വഴി വിസ അവസാനിച്ച് 30 ദിവസം കഴിഞ്ഞാൽ കഫീലിനു അപേക്ഷിക്കാനും സാധിക്കും.
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിൽ പോയവർ നാട്ടിൽ നിന്ന് ഒരു ഡോസ് വാക്സിൻ കൂടി സ്വീകരിച്ച് നേരിട്ട് മടങ്ങി വരാൻ സാധിക്കുമോ എന്ന ചോദ്യത്തിനു സൗദിയിൽ നിന്ന് രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മാത്രമേ വിലക്കേർപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്ന് നേരിട്ട് മടങ്ങാൻ അനുമതിയുള്ളൂ എന്നാണു ജവാസാത്ത് മറുപടി പറഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa