Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിലെ പ്രവാസികളുടെ ശ്രദ്ധക്ക്; പരിശോധന ശക്തം: ഒരാഴ്ചക്കുള്ളിൽ മാത്രം പിടിക്കപ്പെട്ടത് 16397 പേർ

ജിദ്ദ: നിയമ ലംഘകരെ പിടി കൂടുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിൽ നടക്കുന്ന പരിശോധനകൾ ശക്തമായി തുടരുന്നു.

ഒരാഴ്ചക്കുള്ളിൽ മാത്രം പരിശോധകർ പിടി കൂടിയത് 5793 ഇഖാമ നിയമ ലംഘകരെയും 1459 തൊഴിൽ നിയമ ലംഘകരെയുമാണെന്നത് നിയമപരമായ രീതിയിൽ അല്ലാതെ ജോലി ചെയ്യുന്നവർ തങ്ങളുടെ സ്റ്റാറ്റസ് ശരിയാക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു.

പരിശോധനയിൽ പിടിക്കപ്പെട്ട് തർഹീൽ വഴി നാടു കടത്തപ്പെട്ടാൽ പിന്നീട് എത്ര കാലത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് വരുമെന്നതിനെക്കുറിച്ച് ഒന്നും പറയാൻ പറ്റാത്ത സ്ഥിതിയാണുള്ളതെന്ന് ഓർക്കുക.

അതിർത്തി നിയമ ലംഘനത്തിനു ഒരാഴ്ച്ക്കുള്ളിൽ 9145 പേർ പിടിക്കപ്പെട്ടിട്ടുണ്ട്. 582 പേർ അതിർത്തിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനും പിടിയിലായിട്ടുണ്ട്.

അതിർത്തി വഴി നുഴഞ്ഞ് കയറാൻ ശ്രമിച്ചതിൽ 53 ശതമാനവും എത്യോപ്യക്കാരും 45 ശതമാനം യമനികളും 2 ശതമാനം മറ്റു രാജ്യക്കാരുമാണ്.

അനധികൃതമായി സൗദിയിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 11 പേരെയും അനധികൃതർ താമസക്കാർക്ക് അഭയം നൽകിയ 17 പേരും സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്