Sunday, September 22, 2024
Saudi ArabiaTop Stories

ഒന്നര വർഷത്തിനു ശേഷം സൗദിയിൽ നാളെ വിദ്യാലയങ്ങൾ തുറക്കുന്നു

കൊറോണ വ്യാപനത്തിൻ്റെ തുടക്കത്തിൽ അടച്ചിട്ട സൗദിയിലെ സ്കൂളുകളും കോളേജുകളും ഞായറാഴ്ച മുതൽ വീണ്ടും തുറക്കുന്നു

നിലവിൽ 12 വയസ്സിനു മുകളിലുള്ള രണ്ട് വാക്സിനെടുത്ത വിദ്യാർഥികൾക്ക് മാത്രമായിരിക്കും ക്ളാസിൽ പ്രവേശനം അനുവദിക്കുക.

പ്രാഥമിക ഘട്ടത്തിൽ ചെറിയ ക്ളാസുകൾ തുറക്കില്ല. വാക്സിനെടുക്കാത്ത കുട്ടികൾക്ക് ഓൺലൈൻ വഴി പഠനം തുടരാം.

അതേ സമയം വാക്സിനെടുക്കാത്തതിനാൽ ക്ളാസിൽ ഹാജരാകാത്തവരെ ആബ് സൻ്റ് ആയി പ്രഖ്യാപിക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിട്ടുണ്ട്.

ക്ളാസിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ക്ളാസ് പത്ത് ദിവസത്തേക്ക് അടക്കുന്നതും വിവിധ ക്ളാസുകളീൽ ഒന്നിലധികം കേസുകൾ റിപ്പോർട്ട് ചെയ്താൽ സ്കൂൾ പത്ത് ദിവസത്തേക്ക് അടക്കുന്നതുമടക്കം നിയമാവലികൾ അധികൃതർ നേരത്തെ പുറപ്പെടുവിച്ചിരുന്നു.

സ്കൂളുകൾ തുറക്കുന്ന ഘട്ടത്തിൽ ഒരുക്കങ്ങൾ സൗദി വിദ്യാഭ്യാസ മന്ത്രി ഡോ: ഹമദ് ആലുശൈഖ് സ്കൂളുകൾ സന്ദർശിച്ച് വിലയിരുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്