Sunday, September 22, 2024
Saudi ArabiaTop Stories

കേരളത്തിലെ 3 എയർപോർട്ടുകളിൽ നിന്ന് സൗദിയിലേക്ക് വ്യത്യസ്ത ദിനങ്ങളിൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ഇളവുകളനുവദിച്ച വിഭാഗങ്ങൾക്ക് സൗദിയിലേക്ക് നേരിട്ട് സർവീസിനു അനുമതി ലഭിച്ചതോടെ കേരളത്തിലെ 3 എയർപോർട്ടുകളിൽ നിന്നും വ്യത്യസ്ത ദിവസങ്ങളിൽ സൗദിയിലേക്ക് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ് പ്രസ്.

സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിലൂടെയാണു എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ബുക്കിംഗ് ആരംഭിച്ച വിവരം പ്രഖ്യാപിച്ചിട്ടുള്ളത്.

കോഴിക്കോട്-റിയാദ് ബുധനാഴ്ച, തിരുവനന്തപുരം-റിയാദ് വ്യാഴാാഴ്ച, കൊച്ചി-റിയാദ്-കണ്ണൂർ-കൊച്ചി ശനിയാഴ്ച, കൊച്ചി-റിയാദ് തിങ്കളാഴ്ച എന്നിങ്ങനെയാണ് റിയാദിലേക്കുള്ള സർവീസുകൾ.

കോഴിക്കോട്-ദമാം-മംഗളുരു-കോഴിക്കോട് വെള്ളിയാഴ്‌ച, തിരുവനന്തപുരം-ദമാം ഞായറാഴ്ച, കൊച്ചി -ദമാം ചൊവാഴ്‌ച എന്നിങ്ങനനെയാണ് ദമാം സർവീസുകൾ.

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർ ഞായറാഴ്ച മുതൽ കൊച്ചിയിൽ നിന്ന് സൗദിയയിൽ നേരിട്ട് സൗദിയിലേക്ക് പറക്കൽ ആരംഭിക്കും.

നേരത്തെ ഇൻഡിഗൊയും സൗദിയിലേക്ക് സെപ്തംബർ ആദ്യ വാരം മുതൽ വിവിധ തീയതികളിലായുള്ള നേരിട്ട് സർവീസ് ഷെഡ്യൂൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്