പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ പരപ്പനങ്ങാടി സ്വദേശി മരിച്ചു
ജിദ്ദയിൽ ദീർഘ കാലം പ്രവാസിയായിരുന്ന പരപ്പനങ്ങാടി സ്വദേശി നാട്ടിൽ വെച്ച് മരിച്ചു.
കൊടപ്പാളി ഹൈദ്രോസ് പള്ളിക്ക് സമീപം പരേതനായ പഴയക്കത്ത് മുഹമ്മദ് എന്ന കുഞ്ഞുട്ടി ഹാജിയുടെ മകൻ അലി (56) യാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്.
അസുഖ ബാധിതനായി കോട്ടക്കൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സമീപകാലത്താണ് അലി നാട്ടിലെത്തിയത്.
മാതാവ് ആയിശാ ബീവി.ഭാര്യ: നുസൈബ. മക്കൾ:അൻഫസ് അലി, അൻഫിദ, അബിൻഷ, അഫ്ര. മരുമക്കൾ: ഡോ: ഹുസൈൻ,നദീം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa