Saturday, April 19, 2025
Saudi ArabiaTop Stories

വീണ്ടും ചങ്ങാതിമാർക്കൊപ്പം സ്കൂളിൽ പ്രവേശിക്കാൻ അവസരം ലഭിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് സൗദി വിദ്യാർഥികൾ

കഴിഞ്ഞ ഒന്നര വർഷത്തോളമായി കൊറോണ കാരണം അടഞ്ഞ് കിടന്നിരുന്ന സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വീണ്ടും പ്രവേശിക്കാൻ അവസരം കിട്ടിയതിൽ വലിയ ആഹ്ളാദം പ്രകടിപ്പിച്ച് സൗദി വിദ്യാർഥികൾ.

ഓൺലൈൻ വിദ്യാഭ്യാസ സംവിധാനം നല്ലതാണെങ്കിലും തൻ്റെ ചങ്ങാതിമാരെ നേരിട്ട് കാണുന്നതാണു വലിയ സന്തോഷം നൽകുന്നതെന്ന് ഒരു കുട്ടി അഭിപ്രായ പ്രകടനം നടത്തി.

മറ്റൊരു വിദ്യാർത്ഥി പറഞ്ഞത് കുട്ടികൾക്ക് വാക്സിൻ പ്രഖ്യാപിച്ച ഉടൻ താൻ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും അത് നേരിട്ട് ക്ളാസിൽ വരാനുള്ള ആഗ്രഹം കൊണ്ടായിരുന്നു എന്നാണ്.

ഇൻ്റർമീീഡിയറ്റ്, സെക്കൻഡറി, യൂണിവേഴ്സിറ്റി, ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്സ്, എന്നിവയെല്ലാം ഇന്ന് മുതൽ സാധാരണ പഠന സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.

അതേ സമയം പ്രൈമറി, നഴ്സറി ക്ളാസുകൾക്ക് ഓൺലൈൻ സംവിധാനത്തിലുള്ള പഠനം ഒക്ടോബർ 30 വരെ തുടരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്